പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ബഫർ സോൺ കാടിനുള്ളിലാകണം: വർഗ്ഗീസ് വെട്ടിയാങ്കൽ ..

ബഫർ സോൺ കാടിനുള്ളിലാകണം: വർഗ്ഗീസ് വെട്ടിയാങ്കൽ ..
കോതമംഗലം
18 ഡിസംബർ 2022

കേരളത്തിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഫർ സോൺ വനാതിർത്തികളിൽ നിന്ന്‌ വനങ്ങൾക്കുള്ളിലേക്ക് ആക്കണമെന്ന് കേരള കർഷകയൂണിയൻ [ കേരളാ കോൺഗ്രസ് ജോസഫ് ] സംസ്ഥാനപ്രസിഡണ്ട് വർഗീസ്‌ വെട്ടിയാങ്കൽ ആവശ്യപ്പെട്ടു. ബഫർ സോൺ സംബന്ധിച്ച് പഠനം നടത്തുന്ന വിദഗ്‌ധ സമിതിയുടെ കാലാവധി ദീർഘിപ്പിച്ച സർക്കാർ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു. 
23 വന്യജീവി സങ്കേത കൾക്ക് ചുറ്റുമുള്ള 115 പഞ്ചായത്തുകളിലായുള്ള  ജനങ്ങൾക്ക് ആക്ഷേപം സമർപ്പിക്കുവാനുള്ള തീയതി ഡിസംബർ 23-ൽ നിന്ന് ജനുവരി 25 വരെ നീട്ടണം, 115പഞ്ചായത്തുകളിലും ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിപ്പിക്കണം. വനം  റവന്യൂ-തദ്ദേശ സ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥർ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ കർഷക സംഘടനാ പ്രതിനിധികൾ കർഷക വ്യാപാര സംഘടനാ പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന ടാസ്ക് ഫോഴ്സിനെ ചുമതലപ്പെടുത്തണം, പതിറ്റാണ്ടുകളായി ഈ മേഖലകളിൽ താമസിക്കുന്ന പട്ടയമോ സർവ്വേ നമ്പരോ ഇല്ലാത്ത പതിനായിരക്കണക്കിന് ജനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്താനും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭൗതിക പരിശോധന നടത്തിയും ജസ്റ്റീസ് ബി.രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള അഞ്ചംഗ സമിതി 23 വന്യജീവി സങ്കേതകളിലെയും വിവിധസ്ഥലങ്ങളിൽ ജനങ്ങളെ അറിയിച്ച് സന്ദർശനം നടത്തിയും ശരിയായ റിപ്പോർട്ട് തയ്യാറാക്കണം. കേന്ദ്രവൈൽഡ് ലൈഫ് ബോർഡിനെ ബോധ്യപ്പെടുത്തി സുപ്രീം കോടതി വഴി ബഫർ സോൺ പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കണമെന്നും സംസ്ഥാന പ്രസിഡണ്ട് ആവശ്യപ്പെട്ടു.
ബഫർ സോൺ പ്രശ്നങ്ങൾ സംബന്ധിച്ച് തുടർ നടപടികളാലോചിക്കുവാൻ തട്ടേക്കാട് പക്ഷിസങ്കേതത്തിനു സമീപമുള്ള കോതമംഗലം കേരളാ കോൺഗ്രസ് ഓഫീസിൽ ഡിസംബർ 22 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കൂടുമെന്നും വർഗീസ്‌വെട്ടിയാങ്കൽ അറിയിച്ചു.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now