പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പോരാട്ടങ്ങൾ സ്കൂളുകളിൽ നിന്നു തുടങ്ങണം... കെ.എം.അഭിജിത്ത് ...

പോരാട്ടങ്ങൾ സ്കൂളുകളിൽ നിന്നു തുടങ്ങണം... കെ.എം.അഭിജിത്ത് ...
പന്തീരാങ്കാവ്
04 ഡിസംബർ 2022

നാടിനെ നശിപ്പിക്കുന്ന ശക്തികൾക്കെതിരെയുള്ള പോരാട്ടം വിദ്യാലയങ്ങളിൽ നിന്നാണ്
ആരംഭിക്കേണ്ടതെന്നും
സമൂഹത്തിന് മാതൃകയായി വിദ്യാർത്ഥി സമൂഹം മാറണമെന്നും എൻ.എസ്.യു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത് പറഞ്ഞു.
ഒളവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റി കൊടിനാട്ടുമുക്കിൽ സംഘടിപ്പിച്ച പ്രതിഭ സമാരോഹ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യഭ്യാസം, സ്പോർട്സ്, കലാ, സാംസ്കാരിക മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുന്നതിന് ഒളവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയാണ്  പ്രതിഭ സമാരോഹ് സംഘടിപ്പിച്ചത്.  ഒളവണ്ണ കൊടിനാട്ടു മുക്കിൽ കോൺഗ്രസ്സ് ഭവനിലാണ് പരിപാടി സംഘടിപ്പിച്ചത്.  മണ്ഡലം പ്രസിഡൻ്റ് രാഗേഷ് ഒളവണ്ണ അധ്യക്ഷനായി.
നസീം പെരുമണ്ണ, എ.ഷിയാലി, വിനോദ് മേക്കോത്ത്, സുജിത്ത് കാഞ്ഞോളി, പി.എം.ബാദുഷ, ലത്തീഫ് പൂളേങ്കര, എ.മനീഷ്, റാഷിദ് ചേരിപ്പാടം, കെ.അഖിൽ ദാസ് എന്നിവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now