തിരുവനന്തപുരം
05 ജൂൺ 2026
അപകടസമയത്ത് സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന അമ്മ ജിഷ പരിക്കുകളോടെ ആശുപത്രിയിലാണ്. തുമ്പ ശാന്തിനഗർ മാർക്കറ്റിന് സമീപം ഇന്നലെ രാത്രിയാണ് അപകമുണ്ടായത്. റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതരമായ പരിക്കേറ്റ അതുലിനെ ഓടിക്കൂടിയവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഗവേഷണ വിദ്യർത്ഥിയായ അതുലിനടുത്തേക്ക് അമ്മ വന്നത്.
മൃതദേഹം ഇന്ന് രാത്രിയോടെ ഒളവണ്ണ ബൊട്ടാണിക്കൽ ഗാർഡനിലെ വീട്ടിലേക്ക് കൊണ്ടുപോകും.