പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പൂക്കോയ തങ്ങൾ ഹോസ്പിസ് സംഘടിപ്പിച്ച പാലിയേറ്റീവ് പരിശീലന ക്യാമ്പ് സമാപിച്ചു ..

പൂക്കോയ തങ്ങൾ ഹോസ്പിസ് സംഘടിപ്പിച്ച പാലിയേറ്റീവ് പരിശീലന ക്യാമ്പ് സമാപിച്ചു ..
പന്തീരാങ്കാവ്
07 ഡിംബർ 2021

പന്തീരാങ്കാവ് മേഖല പൂക്കോയ തങ്ങൾ ഹോസ്പിസ് പൂളങ്കരയിൽ സംഘടിപ്പിച്ച ത്രിദിന  പാലിയേറ്റീവ് ട്രെയിനിങ് ക്യാമ്പ് സമാപിച്ചു. പുളങ്കരയിൽ സംഘടിപ്പിച്ച സമാപന സമ്മേളനത്തിൽ  സർട്ടി ഫിക്കറ്റ് വിതരണം ചെയ്തു.   ഷഹീറ എൻ. പി. ക്ക് സർട്ടിഫിക്കറ്റ്  നൽകിക്കൊണ്ട്  ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ വിതരണോത്ഘാടനം നിർവ്വഹിച്ചു. 
കഴിഞ്ഞ ഞായറാഴ്ചയാണ് ത്രിദിന പരിശീലന ക്യാമ്പ് ആരംഭിച്ചത്. സമീപ പ്രദേശങ്ങളിലെ 48 പേരാണ് പാലിയേറ്റീവ് പരിശീലനം പൂർത്തിയാക്കിയത്‌.
വാഡ് മുസ്‌ലിം ലീഗ് പ്രസി ഡണ്ട്  കെ. എൻ എ കോയ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം മുസ്ലിം ലീഗ് വൈസ്  പ്രസിഡണ്ട് കെ.കെ. കോയ ഹാജി, ബ്ലോക്ക് പഞ്ചായ മെമ്പർ സുജിത്ത് കാഞ്ഞോളി, ഒളവണ്ണ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മുസ്തഫ വെള്ളരിക്കൽ, എം.അബ്ദുൽഖാദർ, ഹസീന പിലാകോത്ത് , പി.ടി. എച്ച് .ജില്ലാ കോ-ഓഡിനേറ്റർ മുഹമ്മദ് മാസ്റ്റർ, മേഖല മുസ്‌ലിം ലീഗ് ഭാരവാഹികളായ 
പി എം മുഹമ്മദലി, ഹമീദ് മൗലവി, പി. ഷംസുദ്ധീൻ,  കുഞ്ഞിക്കോയ ഹാജി, കെ എസ്. അലവി, വനിതാ ലീഗ് നേതാക്കളായ സി കെ സാജിദ, ഐഷാബി പൂളേങ്കര, ഹഫ്‌ത് സി ടി, എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. പി. ടി.എച്ച്. ചീഫ് ട്രൈനർ ജോസ് പുളിമൂട്ടിൽ, പി. ടി. എച്ച്. സീനിയർ കൺസൽട്ടന്റ് ഡോ: ശാഹിദ ടൈണർമാരായ നിസാർ പെരുമണ്ണ ജംഷീല പെരുമണ്ണ എന്നിവർ ക്ളാസുകൾക്ക് നേതൃത്വം നൽകി, മേഖല പി. ടി. എച്ച്. കോ-ഓഡി നേറ്റർ അബ്ദുൽ അസീസ് ഒളവണ്ണ സ്വാഗതവും കെ.അബ്ദുൽറഷീദ് നന്ദിയും പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now