O2 ജനവരി 2022
ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായുള്ള ആൾ കുട്ടങ്ങൾ ഒഴിവാക്കാൻ പ്രഖ്യാപിച്ച രാത്രികർഫ്യൂ ഇന്ന് അവസാനിക്കും. 2021ഡിസംബർ 31 മുതൽ ജനുവരി 2 വരെയാണ് രാത്രി
10 മുതൽ പുലർച്ച 5 വരെയുള്ള നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. ഈ നിയന്ത്രണം തുടർന്നേക്കില്ല എന്നാണ് സൂചന. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോഗത്തിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.
അതേ സമയം രാത്രി കാല നിയന്ത്രണം കോവിഡ് വ്യാപനത്തിൽ എന്തു സ്വാധീനം ചെലുത്തും എന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവിൽ മാസ്ക്ക്ക് ധരിക്കലും സാനിറ്റൈസ ർ ഉപയോഗവും മാത്രമണ് കോവിഡ് പ്രതിരോധത്തിനായി പൊതു ജനം ചെയ്യുന്നത്. സാമൂഹ്യ അകലം എവിടെയും പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത.കോഴിക്കോട് ബേപ്പൂർ ഫെസ്റ്റിൽ ആയിരങ്ങൾ പങ്കെടുത്ത ശേഷം തുടർന്നുള്ള ദിവസങ്ങളിൽ കോഴിക്കോട് ബീച്ചിൽ പ്രവേശനം തന്നെ നിരോധിച്ചത് വലിയ വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്.