പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കുട്ടികൾക്ക് സ്കൂളിൽ വാക്സിനേഷൻ... ഇരിങ്ങല്ലൂർ സ്കൂളിൽ ഇന്ന് നൽകിയത് 130 പേർക്ക് ...

കുട്ടികൾക്ക് സ്കൂളിൽ വാക്സിനേഷൻ... ഇരിങ്ങല്ലൂർ സ്കൂളിൽ ഇന്ന് നൽകിയത് 130 പേർക്ക് ...
ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഇരിങ്ങല്ലൂരിൽ കുട്ടികൾക്കുള്ള കോവിസ്  പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. 
ബുധനാഴ്‌ചയോടെ ആരംഭിക്കാനാണ് സർക്കാർ നിർദ്ദേശിച്ചിരുന്നതെങ്കിലും ഒരു ദിവസം മുമ്പ് തന്നെ ഇവിടെ ആരംഭിക്കാൻ കഴിഞ്ഞു.പാലാഴി അത്താണിയിലെ യുപി വിഭാഗം കെട്ടിടത്തിലാണ് വാക്സിനേഷൻ ക്യാമ്പ് ഒരുക്കിയത്. സർക്കാർ നിദ്ദേശമനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും കാമ്പിൽ ഒരുക്കിയിരുന്നു.  രജിസ്ട്രേഷൻ, കൗൺസിലിംഗ്, വാക്സിനേഷൻ, നിരീക്ഷണം, രക്ഷിതാക്കൾക്ക് ഇരിക്കാനായി പ്രത്യേക ഇടം, ഡോക്ടറുടെ സാന്നിദ്ധ്യം, ആംബുലൻസ് തുടങ്ങിയ സൗകര്യങ്ങളെല്ലാം സ്കൂളിൽ ഒരുക്കിയിരുന്നു.130 വിദ്യാർത്ഥികൾക്ക് ഇന്ന്  വാക്സിൻ നൽകി. രക്ഷിതാക്കളിൽ നിന്ന് നല്ല സഹകരണമാണ് ലഭിച്ചതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, പഞ്ചായത്തംഗം, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ, സ്കൂൾ പ്രിൻസിപ്പാൾ, സ്കൂൾ ഹെഡ്മിസ്ട്രസ് തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു സന്ദർശിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now