പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

രോഗപ്രതിരോധ വാരാചരണം ബേപ്പൂരിൽ...

രോഗപ്രതിരോധ വാരാചരണം ബേപ്പൂരിൽ...
ബേപ്പൂർ
28 ഏപ്രിൽ 2022
ലോക രോഗ പ്രതിരോധ വാരാചരണത്തിന്റെ ഭാഗമായി ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷന്റ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിനും കുത്തിവെപ്പിനോടുള്ള അബദ്ധജടിലമായ വിശ്വാസങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനും വൈവിധ്യമാർന്ന നിരവധി പരിപാടികൾ തുടങ്ങി.
കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിന്റെ പ്രാധാന്യം നവ ദമ്പതികളിൽ എത്തിക്കുവാനായി  എല്ലാകുത്തിവയ്പ്പുകളും എടുത്ത് രോഗപ്രതിരോധ ശേഷി നേടിയ കുട്ടികളുടെയും അവരുടെ അമ്മമാരുടെയും ഒത്തുചേരൽ സംഘടിപ്പിച്ചു, 
 പ്രശ്നോത്തരി മൽസരം , ബേബിഷോ എന്നിവ സംഘടിപ്പിച്ചു.
 പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങളും നൽകി.
പിച്ച് എൻ ധനലക്ഷ്മി, ഷീബ.ടി എനിവർ പരിപാടികൾക്ക്  നേതൃത്വം നൽകി.
 എല്ലാവർക്കും ദീർഘായുസ്സ് എന്ന ലക്ഷ്യപ്രാപ്തിക്കായി സന്ദേശ വിളംബര ജാഥ നടത്തി . വിവിധ പ്രായത്തിലുള്ള ജനങ്ങൾ കാൽനടയായും, കൗമാര പ്രായക്കാരായ കുട്ടികൾ സൈക്കിളിലും റാലിയിൽ അണിനിരന്നു. 

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now