പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മധുരം മാതൃത്വം..

മധുരം മാതൃത്വം..
ബേപ്പൂർ
28 ഏപ്രിൽ 2022
ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം നടപ്പിലാക്കി വരുന്ന മധുരം മാതൃത്വം പദ്ധതി ശ്രദ്ധേയമാകുന്നു. പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം ഇതിനോടകം നൂറ് കടന്നു.
 ഗർഭിണികൾ പ്രസവാവശ്യാർത്ഥം  ഹോസ്പിറ്റൽ അഡ്മിറ്റ് ആകുബോൾ ഉപയോഗിക്കാൻ ഉതകുന്ന 15 അവശ്യവസ്തുക്കൾ അടങ്ങിയ  കിറ്റുകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. കുടുബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കോഴിക്കോട്   പോലീസ് സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ.ഉമേഷ്.എ നൂറാമത്തെ ഗർഭിണിക്ക് കിറ്റ് കൈമാറി.
  കോവിഡ് ദുരിത കാലത്ത് ബഹു.പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ.മുഹമ്മദ് റിയാസ് ആണ് പദ്ധതി ഉഘാടനം ചെയ്തത്.  ഈ പദ്ധതിയിൽ ഇതുവരെയായി 103 പേർക്ക് സേവനം എത്തിച്ചു കഴിഞ്ഞു. മാതാവിന്റെയും നവജാത ശിശുവിന്റേയും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഊന്നൽ നൽകി ദീർഘായുസ്സിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വൻ ജനപങ്കാളിത്തത്തോടെയാണ് പദ്ധതി പ്രവർത്തനങ്ങൾ നടക്കുന്നത്.
രോഗപ്രതിരോധ വാരാചരണത്തിന്റെ പ്രധാന സന്ദേശമായ എല്ലാവർക്കും ദീർഘായുസ്സിനായി വാക്സിൻ എടുക്കൂ രോഗ പ്രതിരോധ ശേഷി നേടൂ....എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.ദീപ, ഡോ.കൃഷ്ണേന്ദു, മേലറിയ ഓഫീസർ ഡോ.ഷിനി, അസിസ്റ്റന്റ് ലപ്രസി ഓഫീസർ സുരേഷ്.ടി, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ കെഎം.മുസ്തഫ, ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ.എകെ എന്നിവർ ക്ളാസ്സ് എടുത്തു. 
നഗരാസൂത്രണ ചെയർ പേഴ്സൺ കൃഷ്ണകുമാരി.കെ, കൗൺസിലർമാരായ രാജീവ്.കെ,  സുരേശൻ. കെ, നവാസ് വാടിയിൽ, ഗിരിജ ടീച്ചർ, എന്നിവരും സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരായ കെ.വി.ശിവദാസൻ, ചന്ദ്രശേഖരൻ ചെബ്ര, പേരോത്ത് പ്രകാശൻ എന്നിരുംആശംസകൾ നേർന്നു സംസാരിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് വേലിക്കൽ നന്ദി പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now