പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്മൃതി 95..

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്മൃതി 95..
പാലാഴി :
13 മെയ് 2022
 
ജി എച്ച്‌ എസ് എസ് ഇരിങ്ങല്ലൂർ 94-95 എസ് എസ് എൽ സി ബാച്ച് സ്മൃതി 95 പൂർവ്വ വിദ്യാർത്ഥി സംഗമവും അദ്ധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു. പാലാഴി സ്കൂളിന് സമീപം  നോവ ഓഡിറ്റോറിയത്തിൽ 
അദ്ധ്യാപകർ നില വിളക്ക് കത്തിച്ച് പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചു.
സ്മൃതി പ്രസിഡന്റ് റിഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ പ്രബീഷ് സ്വാഗതവും പ്രസീജ നന്ദിയും പറഞ്ഞു.
സ്മൃതി സെക്രട്ടറി മുഹമ്മദ്‌ ഹാരിസ് റിപ്പോട്ട് അവതരണം നടത്തി.
അദ്ധ്യാപകരായ ലക്ഷ്മണൻ മാഷ്, സുരേന്ദ്രൻ മാഷ്,മാധവൻ കുട്ടി മാഷ്,
രാജമ്മ ടീച്ചർ, കുട്ടി മാളു ടീച്ചർ,
ഹുസൈൻ മാഷ്, അസൈൻ മാഷ്, പ്രഭടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.
ഇത്തരം കൂട്ടായ്മകൾ സഹ ജീവികളോട് സ്നേഹം വർധിപ്പിക്കാനും പരസ്പര ബന്ധം കൂടുതൽ ദൃഡമാകുന്നതിനും, പ്രയാസപെടുന്ന കൂട്ടുകാർക്ക് സഹായകമാവുന്ന രീതിയിലും ആവട്ടെ എന്ന് അദ്ധ്യാപകർ ആശംസിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now