പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ജീവനക്കാരനെ ബന്ദിയാക്കി കോഴിക്കോട്ടെ പമ്പിൽ കവർച്ച...

ജീവനക്കാരനെ ബന്ദിയാക്കി കോഴിക്കോട്ടെ പമ്പിൽ കവർച്ച...
കോഴിക്കോട്
09 ജൂൺ 2022
കോഴിക്കോട് കോട്ടൂളിയിലെ പെട്രോൾ പമ്പിൽ കവർച്ച. ജീവനക്കാരനെ  ബന്ദിയാക്കിയാണ് അജ്ഞാതൻ പണം കവർന്നത്. ഇന്ന് പുലർച്ചെ 1.45 ഓടെയാണ്    അജ്ഞാതൻ പെട്രോൾ പമ്പിൻ്റെ ഓഫീസിൽ കവർച്ച നടത്തിയത്. 
അമ്പതിനായിരം രൂപയാണ് നഷടമായതെന്നാണ് പ്രാഥമിക വിവരം. ജീവനക്കാരനെ മോഷ്ടാവ് അക്രമിച്ച് കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങൾ പമ്പിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ലഭ്യമായ ചിത്രങ്ങളിൽ ഒരാൾ മാത്രമാണ് ഉള്ളത്.  കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും ഗ്ലൗസുകളും ധരിച്ച മോഷ്ടാവ് ഹിന്ദിയിലാണ് സംസാരിച്ചതെന്ന് ജീവനക്കാരൻ പറയുന്നു.
മോഷണത്തിൽ കൂടുതൽ പേർ ഉണ്ടാകാനുള്ള സാധ്യതയും പൊലീസ് സംശയിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് പൊലീസിന്‍റെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ധർ അടക്കം എത്തി പരിശോധന നടത്തുന്നുണ്ട്. മോഷ്ടാവിൻ്റെ അക്രമണത്തിൽ  പരിക്കേറ്റ പെട്രോൾ പമ്പ് ജീവനക്കാരൻ മുഹമ്മദ് റാഫി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now