കോഴിക്കോട്
06 മെയ് 2026
കഞ്ചാവുമായി 46 കാരനെ നല്ലളം
പോലീസ് പിടികൂടി. വില്‍പ്പനക്കായി സൂക്ഷിച്ച 930 ഗ്രാം കഞ്ചാവുമായി ഒളവണ്ണ കയറ്റി സ്വദേശി മദീന മന്‍സില്‍ മുഷാരിദ്(46) ആണ് പോലീസിൻ്റെ പിടിയിലായത്.
ചൊവ്വാഴ്‌ച രാത്രി നല്ലളം പോലീസിന്റെ പട്രോളിങ് ഡ്യൂട്ടിക്കിടയില്‍ കയറ്റി എന്ന സ്ഥലത്ത് എത്തിയപ്പോള്‍ കമ്പിളി പറമ്പ് ഭാഗത്ത് നിന്നും നടന്നു വരികയായിരുന്ന പ്രതി പോലീസ് വാഹനം കണ്ട് ഓടിപോകാന്‍ ശ്രമിച്ചതോടെ പോലീസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ കയ്യില്‍ നിന്നും വില്‍പ്പനക്കായി പതിനഞ്ചോളം പാക്കറ്റുകളാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
നല്ലളം പോലീസ് സ്റ്റേഷൻ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ആനന്ദ്, വര്‍ഷ മധു, സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.