Header Ads Widget

Responsive Advertisement
പാലാഴി :
ഇരിങ്ങല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ യുപി വിഭാഗത്തിന് പുതിയ കെട്ടിടം ഒരുങ്ങി. ജില്ലാ പഞ്ചായത്ത് ഒന്നേകാൽ കോടി രൂപയാണ് പ്രവൃത്തിക്ക് അനുവദിച്ചത്. 2018-19 വർഷത്തിലാണ്  60 ലക്ഷം രൂപ ചിലവിൽ ആദ്യഘട്ടം പൂർത്തികരിച്ചത്. ആദ്യഘട്ടത്തിൽ  4 ഹൈടെക് ക്ലാസ് റൂമുകൾ ആണ് നിർമ്മിച്ചത്.  19 സപ്തംബർ 2019 ൽ ഇതിൻ്റെ ഉത്ഘാടനം നടന്നു.     പിന്നീട് രണ്ടാം ഘട്ടമായി 2019-20 വർഷത്തിൽ 65 ലക്ഷം ചിലവിട്ടാണ്  ഒന്നും രണ്ടും നിലകളിലായി 8 ഹൈടെക് ക്ലാസ് റൂമുകളും ശുചി മുറി സൗകര്യങ്ങളും ഒരുക്കിയത്. ഇവയാണ് ഇന്ന്  നാടിന് സമർപ്പിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെട്ടിടത്തിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു.  ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുക്കം മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.മനോജ് കുമാർ, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.തങ്കമണി, സ്കൂൾ പ്രിൻസിപ്പാൾ ജീജ.പി.പി, സ്കൂൾ ഹെഡ്മിസ്ട്രസ് ലീന വി.കെ, വാർഡ് മെമ്പർമാർ, പി.ടി.എ പ്രസിഡണ്ട് കെ.ടി.ഷൈജു, തുടങ്ങിയവർ സംസാരിച്ചു.
100 വർഷത്തിലേറെ ചരിത്രമുള്ള സ്കൂളിലെ  പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയാണ് പുതിയ 3 നില കെട്ടിടം നിർമ്മിച്ചത്. കോവിഡ് 19 നിയന്ത്രണങ്ങൾ വന്നതോടെ പ്രവ്വത്തി പലതവണ നിർത്തിവച്ചിരുന്നു.
എന്നാൽ കുട്ടികളുടെ പഠനം ഓൺലൈൻ ആയതിനാൽ പിന്നീട് തടസങ്ങൾ ഉണ്ടായില്ല. 
യു.എൽ.സി.സി.യാണ് പ്രവൃത്തികൾ നടത്തിയത്‌. സ്കൂളിലെ ശേഷിക്കുന്ന പഴയ കെട്ടിടങ്ങളും നീക്കം ചെയ്ത് പുതിയ കെട്ടിട നിർമ്മാണത്തിനായി കിഫ്ബി യിൽ പെടുത്തി ഒരു കോടി രൂപ കൂടി സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിനായുള്ള എസ്റ്റിമേറ്റ് ജില്ലാ പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം തയ്യാറാക്കിക്കഴിഞ്ഞു. പ്രവൃത്തികൾ ഉടൻ ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ.

Post a Comment