പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

റോഡിലെ കുഴിയിൽ വീണ് അപകടം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

റോഡിലെ കുഴിയിൽ വീണ് അപകടം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കോഴിക്കോട്
11 ജനുവരി 2024
റോഡിലെ കുഴിയിൽ വീണ് കാലൊടിഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
 കല്ലാച്ചി ലീഗ് ഹൗസ് പരിസരത്തെ കവലയിൽ പൈപ്പിടാനെടുത്ത് മൂടാതെ ഇട്ടിരുന്ന കുഴിയിൽ വീണ് സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയൻ നേതാവായ തുണ്ടിയിൽ യൂസഫിൻ്റെ കാലാണ് ഒടിഞ്ഞത്. 
റോഡ് പൂർവ്വസ്ഥിതിയിലാക്കാൻ വൈകിയതാണ് അപകടത്തിന് കാരണമായത്.
പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോട് 15 ദിവസത്തിനകം സംവത്തിൽ റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജു നാഥ് ആവശ്യപ്പെട്ടു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now