പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മഹിളാ കോൺഗ്രസ്സ് മാർച്ച് നടത്തി...

പന്തീരാങ്കാവ്
17 മെയ് 2024

സ്ത്രീധനത്തിൻ്റെ പേരിൽ നവവധുവിനെ ക്രൂരമായി മർദ്ദിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്
മഹിള കോൺഗ്രസ് പെരുവയൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.
ഡി സി സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ മാർച്ച്  ഉദ്ഘാടനം ചെയ്തു. 
പ്രതിയെ അറസ്റ്റ് ചെയ്യുന്നതു വരെയും
കോൺഗ്രസ്സും പോഷകസംഘടനകളും
സമരരംഗത്ത് ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പെരുവയൽ ബ്ലോക്ക് മഹിള കോൺ ഗ്രസ് പ്രസിഡൻ്റ് എം.കെ.പ്രഭാവതി അധ്യക്ഷയായി. രാധ ഹരിദാസ്, മിനി സുധാകരൻ, രവികുമാർ പനോളി, ഇ.ബിന്ദു, സുജിത് കാഞ്ഞോളി, എം.കെ.ഷാഹിന, പ്രസന്ന ഒളവണ്ണ, വന്ദന സനൂപ്, ശോഭരാജൻ, രമണി മേലാർ പൊയിൽ എന്നിവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now