പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

തൃശ്ശൂർ ഞാനിങ്ങെടുത്തു: കേരളത്തിൽ എക്കൗണ്ട് തുറന്ന് ബിജെപി ..

തൃശ്ശൂർ ഞാനിങ്ങെടുത്തു: കേരളത്തിൽ എക്കൗണ്ട് തുറന്ന് ബിജെപി ..

തൃശ്ശൂർ

4 ജൂൺ 2024

ജനങ്ങൾ സുരേഷ് ഗോപിക്ക് തൃശൂരിനെ സമ്മാനിച്ചു. വോട്ട് എണ്ണി തീർന്നപ്പോൾ  സുരേഷ് ഗോപിക്ക് 75079 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയം.   രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാർ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാല് ലക്ഷത്തിലേറെ വോട്ട് നേടി കൊണ്ടാണ് സുരേഷ് ഗോപി വെന്നിക്കൊടി പാറിച്ചത്.

2019 ൽ ടി എൻ പ്രതാപൻ ഉയർത്തിയ 4,15,089 വോട്ടുകളുടെ അടുത്തുപോലും എത്താൻ മുരളീധരന് കഴിഞ്ഞില്ല. ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ സുരേഷ് ഗോപിയിലൂടെ ബിജെപിക്ക് കൂടുതല്‍ പിടിക്കാനും സാധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തൃശ്ശൂർ മണ്ഡലത്തില്‍ എത്തി സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now