പാറമ്മൽ
O2 ജൂൺ 2024
ദേശീയപാത പാറമ്മൽ ജംങ്ങ്ഷനിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പാറമ്മൽ - പുതുക്കോട് അണ്ടർ പാസ് ആക്ഷൻ
കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജനങ്ങളെ അണിനിരത്തി കൂട്ടയോട്ടം സംഘടിപ്പിച്ചു.
രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ ബുഷ്റ റഫീഖ് ഉദ്ഘാടനം കൂട്ടയോട്ടം ചെയ്തു. വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പി വാസുദേവൻ്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടേയും റസി ഡൻ്റ്സ് അസോസിയേഷ നുകളുടെയും പ്രവർത്തകരാണ് ഓട്ടത്തിൽ പങ്കാളികളായത്.
നിരവധി നിവേദനങ്ങൾ നൽകുകയും പൊതുജനങ്ങളെ അണിനിരത്തി പതിമൂന്നോളം പ്രക്ഷോഭ പരിപാടികൾ നടത്തിയിട്ടും പാറമ്മൽ ഭാഗത്ത് അടിപ്പാത വേണമെന്ന ന്യായമായ ആവശ്യം ദേശീയ പാത അതോറിറ്റി പരിഗണിക്കാത്ത സാഹചര്യത്തിൽ സമരപരിപാടികൾ കൂടുതൽ ശക്തിപ്പെടുത്താൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ടി പി വാസുദേവൻ ആദ്ധ്യക്ഷ്യം വഹിച്ച ഉദ്ഘാടനയോഗത്തിൽ രാമനാട്ടുകര മുനിസിപ്പാലിറ്റി കൗൺസിലർ പി കെ അഫ്സൽ, വാഴയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എവി അനിൽകുമാർ കൺവീനർ കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു. രാമനാട്ടുകര മേൽപ്പാലത്തിൽ നിന്നും തുടങ്ങിയ ഓട്ടം അഴിഞ്ഞിലം ജംങ്ങ്ഷൻ ചുറ്റി പാറമ്മൽ സമാപിച്ചു. ചെയർമാൻ കെ ജിജേഷ് ആദ്ധ്യക്ഷ്യം വഹിച്ച സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡൻ്റ് ടി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു .ടി പി പ്രൃഥീരാജ്, വിജയൻ മംഗലത്ത് എന്നിവർ സംസാരിച്ചു .