പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

റോഡിന് കുറുകെ മരം വീണു..

റോഡിന് കുറുകെ മരം വീണു..
മണക്കടവ്
05 ജൂൺ 2024

കോഴിക്കോട് മണക്കടവിൽ നിന്നും പെരുമണ്ണക്ക് പോകുന്ന തീരദേശ റോഡിന് കുറുകെ മരം വീണു.
പുലർച്ചെ യാണ് മരം കടപുഴകി  ഇലക്ട്രിക് ലൈനിന് മുകളിലേക്ക് പതിച്ചത്. പുലർച്ചെ ആയതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. രാവിലെ നടക്കാനിറങ്ങിയ താലൂക്ക് ദുരന്തനിവാരണ സോനാ വളണ്ടിയർ ബഷീർ മണക്കടവ് ആണ് മരം റോഡിന് കുറുകെ വീണുകിടക്കുന്നത് കണ്ടത്.

 ഉടൻ തന്നെ കെ എസ് സി ബി യിൽ അറിച്ച് കൂടുതൽ അപകടങ്ങൾ ഒഴിവാക്കി. തുടർന്ന് ടിഡിആർഎഫ് 
ജില്ലാ കോഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസ്, കോഡിനേറ്റർ സിദ്ദീഖ് എഫ് എൽ എസ് ,ബഷീർ മണക്കടവ്,കെ നരിമുദ്ദീൻ,ബിജു തെക്കേപ്പാടം, കുഞ്ഞൻ തെക്കേപ്പാടം തുടങ്ങിയവർ എത്തി മരം മുറിച്ചു നീക്കി.
സ്കൂൾ ബസുകൾ കൂടുതൽ പോകുന്ന റോഡും ഹൈവേയി തിരക്ക് കൂടുമ്പോൾ പലരും ഷോട്ട് കട്ട് ആയി ഉപയോഗിക്കുന്ന റോഡും കൂടിയാണ് ഇത്. ടി ഡി ആർ എഫ് ൻ്റെ സമയോജിത ഇടപെടൽ യാത്രക്കാർക്കും നാട്ടുകാർക്കും തുണയായി.


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now