പെരുമണ്ണ
30 ജൂലൈ 2024
പെരുമണ്ണ പഞ്ചായത്തിലെ
പുത്തൂർമഠത്തിൽ മിന്നൽ ചുഴലിയിൽ നിരവധി വീടുകൾക്ക് നാശനഷ്ടം. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് പെരുമണ്ണ പുത്തൂർമഠം ഭാഗത്ത് ചുഴലിക്കാറ്റ് ഉണ്ടായത്. ഏതാണ്ട് മൂന്ന് മിനിറ്റോളം കാറ്റ് ഉണ്ടായി എന്നാണ് പ്രദേശവാസികൾ പറഞ്ഞത്. പുത്തൂർമഠം അങ്ങാടി, ചെറാട്ട് തുടങ്ങിയ ഭാഗങ്ങളിലാണ് കാറ്റ് വീശിയടിച്ചത്. ശക്തമായ ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി. നിരവധി വീടുകൾക്ക് കേടുപാട് ഉണ്ടായി. മരങ്ങൾ പൊട്ടി വെദ്യുതി കമ്പികളിൽ പതിച്ചതോടെ പ്രദേശത്ത് വൈദ്യുതി നിലച്ചു.
കരയാമ്പറ്റ വിജയൻ്റെ വീടിനു മുകളിലേക്ക് മരങ്ങൾ വീണ് വീടിന് സാരമായ കേടുപറ്റി. കരയാമ്പറ്റ
ശശിധരൻ, തെന്നശ്ശേരി അബ്ദുറഹ്മാൻ,
കോയ,സിറാജുദ്ദീൻ എന്നിവരുടെ
വീടുകളിലും ധാരാളം മരങ്ങൾ വീണ് നാശനഷടമുണ്ടായി. സ്കൂളിന് സമീപം പ്രധാന റോഡിലും നിരവധി മരങ്ങൾ പൊട്ടി വീണു സ്ഥാപനങ്ങൾക്കും കേടുപാടുകൾ ഉണ്ടായി.