പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വയനാട് ദുരിതബാധിതർക്കായി ഒളവണ്ണ സർവ്വീസ് സഹകരണ ബേങ്ക് സഹായധനം കൈമാറി.

വയനാട് ദുരിതബാധിതർക്കായി ഒളവണ്ണ സർവ്വീസ് സഹകരണ ബേങ്ക് സഹായധനം കൈമാറി.
ഒളവണ്ണ
21 ആഗസ്റ്റ് 2024

വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്ക് 2 ലക്ഷം രൂപ സംഭാവന ചെയ്തു. ബാങ്ക് പ്രസിഡണ്ട് വി വിജയൻ 2 ലക്ഷം രൂപയ്ക്കുള്ള ചെക്ക് കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ 
അഡ്വ: പി ടി എ റഹീമിന് കൈമാറി.
ബാങ്ക് പ്രസിഡണ്ടിന്റെ ഒരു മാസത്തെ ഓണറേറിയവും ഭരണ സമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിങ്ങ് ഫീസും ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും ഫണ്ടിലേക്ക് നൽകി.ആഗസ്റ്റ് 16ന് ശനിയാഴ്ച ബാങ്കിൽ സംഘടിപ്പിച്ച ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് അദ്ധ്യക്ഷനായി. കെ സി ഇ യു സംസ്ഥാന കമ്മിറ്റി അംഗം കെ ബൈജു ഏരിയ പ്രസിഡണ്ട് എൻ രജീഷ് ഡയരക്ടർ ബാബു കക്കാട്ട് സെക്രട്ടറി കെ ജിഷ്ണു എന്നിവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now