Header Ads Widget

Responsive Advertisement
മലപ്പുറം
15 ആഗസ്റ്റ് 2024

കാര്യവട്ടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 16-ാ മത് നാഷണൽ ജൂനിയർ കളരിപ്പയറ്റ് *ഉരുമിയും പരിജയും* മത്സരത്തിൽ  മുഹമ്മദ്‌ ഷാമിൽ, മുഹമ്മദ്‌ സിനാൻ എന്നിവർ സ്വർണ്ണം നേടി.
മലപ്പുറത്തുനിന്നുള്ള ഇരുവരും മലപ്പുറം എ പി എം കളരിസംഘത്തിലെ മമ്മദ് ഗുരുക്കളുടെ ശിഷ്യരാണ്. മുഹമ്മദ്‌ ഷാമിൽ, മുഹമ്മദ്‌ സിനാൻ എന്നീ വിദ്യാർത്ഥികൾ  കഴിഞ്ഞ വർഷം തൃച്ചിയിൽ വെച്ചു നടന്ന  ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ  sword &shield ഇനത്തിലും സ്വർണ്ണ  മെഡലുകൾ  നേടിയിരുന്നു.
+2 വിദ്യാർത്ഥികളായ ഇവർ 6 വർഷത്തിന് മുകളിലായി മലപ്പുറം മേൽമുറിയിലെ ഇ മമ്മദ് ഗുരുക്കളുടെ APM കളരി സംഗ ത്തിൽ വിദ്യ അഭ്യസിച്ചു വരികയാണ്. 
കൂടാതെ ഈ കഴിഞ്ഞ നാഷണൽ മത്സരത്തിൽ ഇതേ കളരിയിൽ നിന്നുള്ള നിഷ്ന, ഫറൈസ, നൈഷാന എന്നിവർ സിനിയർ ഗേൾസ് sword & shield വിഭാഗത്തിൽ വെള്ളിമേടലും ചുവട് ഇനത്തിൽ ഫാത്തിമ നിഷ്‌ന, ഷാമിൽ എം എന്നിവർ വെള്ളിമെഡലും കരസ്ഥമാക്കിയിരുന്നു. 

Post a Comment