പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

നിങ്ങൾ ദിവസങ്ങളോളം വീട് പൂട്ടിയിട്ട് പോവുകയോണോ! എങ്കിൽ പൊലീസിനെ അറിയിക്കണം.

നിങ്ങൾ ദിവസങ്ങളോളം വീട് പൂട്ടിയിട്ട്  പോവുകയോണോ! എങ്കിൽ പൊലീസിനെ അറിയിക്കണം.
പന്തീരാങ്കാവ്
02 സപ്തംബർ 2024

അടച്ചിട്ട വീട്ടിൽ മോഷണം
പെരുമണ്ണ ഇല്ലത്ത് താഴം കുഴിക്കണ്ടത്തിൽ സുമതിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട് അടച്ചിട്ട് സുമതി മകളുടെ വീട്ടിൽ പോയപ്പോഴാണ് മോഷണം. ആഗസ്റ്റ് 29 ന് വീട്ടിൽ നിന്നും പോയ സുമതി സപ്തംബർ 1-ന്‌ തിരികെ വീട്ടിൽ എത്തിയപ്പോഴാണ് വീടിൻ്റെ മുൻ ഭാഗത്തെ വാതിലിൻ്റെ ലോക്ക് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ
പരിശോധനയിൽ അലമാരയുടെ പൂട്ട് പൊളിച്ച് അലമാരയിൽ സൂക്ഷിച്ച 3 ഗ്രാം ഉള്ള സ്വർണ കമ്മൽ മോഷണം പോയതായും കണ്ടെത്തുകയായിരുന്നു.
സുമതിയുടെ പരാതിയിൽ പന്തീരങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ദിവസങ്ങളോളം വീട് അടച്ചിട്ട് പുറത്ത് പോകുന്നവർ വിവരം അയൽവാസികളെയും പൊലിസിനെയും നിർബന്ധമായും അറിയിക്കണമെന്ന് പൊലിസ് പറഞ്ഞു.
രാത്രിയിൽ  പട്രോളിംഗിനായി കൂടുതൽ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും
മാത്തറയിലെ കവർച്ച കേസിലടക്കം അന്വേഷണം  പുരോഗമിക്കുകയാണെന്നും പന്തീരങ്കാവ് ഇൻസ്പക്ടർ പറഞ്ഞു.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now