പന്തീരാങ്കാവ്:
09 ആഗസ്റ്റ് 2025
സ്നേഹവും സഹാനുഭൂതിയും സേവന
തത്പരതയും കൈമുതലാക്കി പ്രവർത്തിക്കുന്ന കൂടത്തുംപാറയിലെ
കൂട്ടായ്മയാണ് ജനമൈത്രി.
ഉറ്റവരുടെ വേർപാടിൽ നെഞ്ച്
പിടയുന്ന കുടുംബങ്ങളെ സമാധാനിപ്പിച്ച് മരണാനന്തര ചടങ്ങുകൾ സ്വന്തം ചിലവിൽ ഏറ്റെടുത്ത് നടത്തി ജനഹൃദയങ്ങളിൽ വേരുറപ്പിച്ച ജന മൈത്രി 25 വർഷം പിന്നിടുകയാണ്.
മേങ്ങോണ മീത്തൽ സഞ്ചയൻ മാസ്റ്റർ അകാലത്തിൽ വേർപിരിഞ്ഞ
തൻ്റെ മകൻ വിഷ്ണുവിൻ്റെ
സ്മരണാർത്ഥം സ്ഥലം നൽകിയതോടെ
ജനമൈത്രി രണ്ട് നില ഓഫീസ് കെട്ടിടവും ഒരുക്കി. ആഗസ്റ്റ് 10ന് ഞായറാഴ്ച്ച രാവിലെ 10.30 ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ.കെ.ജി.സജിത്ത് കുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ
റോട്ടറി ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന കാരുണ്യം റോട്ടറി കമ്യൂണിറ്റി കോർ പദ്ധതി മലപ്പുറം ഡെപ്യൂട്ടി കളക്ടർ സി.ബിജു ഉദ്ഘാടനം ചെയ്യും.
101 മരണാനന്തര ചടങ്ങുകൾക്ക് തുണയായ ജനമൈത്രി
അവയവദാന ബോധവത്കരണ പ്രവർത്തനങ്ങും നടത്തുന്നുണ്ട്.
ചുള്ളിയോട്ട് വിവേകാനന്ദൻ, മൂപ്പണ മേത്തൽ കമലാക്ഷി, കൂടത്തിൽ ഗോപാലൻ, എം.എം. സുനിൽ കുമാർ എന്നിവരുടെ അവയവങ്ങൾ മരണാനന്തരം ദാനം ചെയ്തപ്പോൾ
ഇതിനോടകം 60 പേർ നേത്രദാന സമ്മതപത്രങ്ങളും കൈമാറിയിട്ടുണ്ട്.
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഒന്ന്, മൂന്ന്, 21 വാർഡുകളിലുൾപ്പെട്ട കൂടത്തും പാറ പ്രദേശത്തെ 152 കുടുംബങ്ങൾ അംഗങ്ങളായുള്ള ജനമൈത്രി കൂടുതൽ സേവന പ്രവർത്തനങ്ങൾ നടത്താനുള്ള പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.