13 മെയ് 2026
ഫ്ലാറ്റിൽ യുവാവിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി.പെരുമണ്ണ അമ്പിലോളിയിൽ സ്വകാര്യ ഫ്ലാറ്റിൽ ബേപ്പൂർ നടുവട്ടം കുറുന്തോട്ടത്ത് വയൽ എൻ പി ഹൗസിൽ സെയിദ് ഇക്ബാലിനെ (38) യാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെ വാതിൽ തുറന്ന് പുറത്തെത്തിയ ഇക്ബാലിനെ കഴുത്തിലടക്കം ഗുരുതര പരിക്കുകളോടെ കണ്ട നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പന്തീരങ്കാവ് പൊലീസ് സ്ഥലത്തെത്തി ഇക്ബാലിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴിഞ്ഞ മൂന്ന് മാസമായി ഭാര്യയോടൊപ്പം താമസിക്കുന്ന ഇയാൾ സംഭവ ദിവസം ഒറ്റക്കാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം.
പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.