പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പാലാഴിയിൽ വീടിൻ്റെ വാതിൽ തകർത്ത് മോഷണം...

പാലാഴിയിൽ വീടിൻ്റെ വാതിൽ തകർത്ത് മോഷണം...
പാലാഴി
10 ആഗസ്റ്റ് 2021.
വീടിൻ്റെ വാതിൽ തകർത്ത് മോഷണം.
പാലാഴി  പുഴമ്പ്രം റോഡ് സലിലത്തിൽ ലിനീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്താണ് മോഷണം. ലിനീഷും കുടുംബവും സഹോദരിയുടെ വീട്ടിൽ പോയതായിരുന്നു. 
ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ലിനീഷ് വീട്ടിലെത്തിയപ്പോൾ പ്രധാന വാതിലടക്കം കുത്തിതുറന്ന നിലയിലായിരുന്നു. 
തുടർന്ന് നടത്തിയ പരിശോധനയിൽ വില കൂടിയ രണ്ട് വാച്ചുകൾ, മൊബൈൽ ഫോൺ, ടോർച്ച് തുടങ്ങിയവ നഷ്ടപ്പെട്ടതായി കണ്ടെത്തി. മുൻവാതിലും കിടപ്പ് മുറിയുടെ വാതിലും തകർന്ന നിലയിലാണ്. തിങ്കളാഴ്ച രാത്രിയിലാകും മോഷണം നടന്നതെന്നാണ് അനുമാനം. പരാതിയുടെ അടിസ്ഥാനത്തിൽ
പന്തീരാങ്കാവ് പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വീടിന് പുറത്തുണ്ടായിരുന്ന തേങ്ങ പൊളിക്കുന്ന പാരയും കൈക്കോട്ടും ഉപയോഗിച്ചാണ് മോഷ്ടാവ് വാതിൽ തുറന്നത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now