പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കടകളിൽ കൊറോണ വിൽപനയില്ലെന്ന് പന്തീരങ്കാവിലെ വ്യാപാരികൾ ..

കടകളിൽ കൊറോണ വിൽപനയില്ലെന്ന് പന്തീരങ്കാവിലെ വ്യാപാരികൾ ..
പന്തീരങ്കാവ്
23 ആഗസ്റ്റ് 2021:

കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഒളവണ്ണ പഞ്ചായത്തിലെ നിരവധി വാർഡുകൾ ഇപ്പോൾ കണ്ടയിൻമെൻ്റ് സോണുകളാക്കിയിട്ടുണ്ട്. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ്
വാർഡകളെല്ലാം നിയന്ത്രിത മേഘലകളാണ്.

ഉച്ചയോടെ പന്തീരങ്കാവിലെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ ഉള്ള കച്ചവടക്കാരോട് കടകളടക്കണമെന്ന നിർദ്ദേശവുമായി പോലീസ് എത്തി. എന്നാൽ കടകൾ അടക്കുവാൻ വ്യാപാരികൾ തയ്യാറായില്ല.തുടർന്ന് വ്യാപാരികൾ സംഘം ചേർന്ന് പ്രതിഷേധിച്ചു. 
        ( വീഡിയോ കാണുക)
കടകളിൽ കൊറോണ വിൽക്കുന്നില്ലെന്നും ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യമുയർത്തി മുദ്രാവാക്യമുയർത്തിയ പ്രതിഷേധക്കാർ കടയടക്കില്ല എന്ന തീരുമാനത്തിൽ ഉറച്ച് നിൽകുകയാണ്‌.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now