പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഒളവണ്ണയിൽ ഹെൽത്ത് ഇൻസ്പക്ടറില്ല.. .. പ്രതിഷേധം ശക്തമാകുന്നു...

ഒളവണ്ണയിൽ ഹെൽത്ത് ഇൻസ്പക്ടറില്ല.. .. പ്രതിഷേധം ശക്തമാകുന്നു...
പന്തീരാങ്കാവ്: 
26 ആഗസ്റ്റ് 2021
സംസ്ഥാനത്തെ കൂടുതൽ ജനസംഖ്യയുള്ള ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മാസങ്ങളായി ഹെൽത്ത് ഇൻസ്പക്ടറില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധസമാനമായി നടക്കുമ്പോൾ പ്രധാന തസ്തികയിൽ ആളില്ലാത്തതിൽ പ്രതിഷേധം ഉയരുകയാണ്. ഈ സ്ഥാപനത്തിൽ
ലേഡി ഹെൽത്ത് ഇൻസ്പെക്ടർ, ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നീ തസ്തികകളും  വർഷത്തിലേറെ
കാലമായി ഒഴിഞ്ഞു തന്നെ കിടക്കുകയാണ്.
നിലവിൽ 650 ഓളം കോവിഡ്  രോഗികളുള്ള ഒളവണ്ണ പഞ്ചായത്തിൽ കോവിഡ് മരണം 100 കടക്കുകയാണ്.  നിരവധി കൺടെയ്ൻമെൻ്റ് സോണുകളും, മൈക്രോ കൺടെയ്ൻമെൻ്റ് സോണുകളും പഞ്ചായത്തിലുണ്ട്.
കോവിഡ് അതിരൂക്ഷമായ ഈ സാഹചര്യത്തിലും ജീവനക്കാരുടെ ഒഴിവ് നികത്താത്തത് തികഞ്ഞ അവഗണനത്തന്നെയാണ്.
ഒളവണ്ണ കൃഷി ഓഫീസറുടെ തസ്തികയും,
ഒളവണ്ണ പഞ്ചായത്തിലെ രണ്ട് ഓവർസിയർ തസ്ഥികയിലും ആളില്ലാതായിട്ട് മാസങ്ങൾ പിന്നിട്ടുകയാണ്.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now