പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

"ആറടി"ക്കുല വെട്ടി എടക്കാട് മുസ്തഫ...

"ആറടി"ക്കുല വെട്ടി എടക്കാട് മുസ്തഫ...
പുത്തൂർമഠം
29 ഓഗസ്റ്റ് 2021:

പെരുമണ്ണ പഞ്ചായത്തിലെ പുത്തുർമഠം എടക്കാട് മുസ്തഫയുടെ വാഴ തോട്ടത്തിൽ നിന്നും വെട്ടിയത് 6 അടി നീളമുള്ള വാഴക്കുല. റോബസ്റ്റ് ഇനത്തിലുള്ള ഈ വാഴ കുലക്ക് 60 കിലോ തൂക്കമുണ്ട്. 
2018ൽ പെരുമണ്ണ കൃഷിഭവൻ സൗജന്യമായി വിതരണം ചെയ്ത  റോബസ്റ്റ് വാഴ കന്നിൻ്റെ നാലാം ജനറേഷൻ വാഴയിൽ നിന്നാണ് ഈ മികച്ച കുല ലഭിച്ചതെന്ന് മുസ്തഫ പറഞ്ഞു. പോയ വർഷങ്ങളിലും 40 കിലോയും 50 കിലോയും തൂക്കമുള്ള റോബസ്റ്റ് കുലകൾ കിട്ടിയിട്ടുണ്ടെന്നും  ഇത്ര വലിയ കുല ആദ്യമാണ് ലഭിക്കുന്നതെന്നും മുസ്തഫ പറഞ്ഞു.
കാട ഫാം നടത്തുന്ന ഇദ്ദേഹം വീടിന് സമീപത്തായി കൃഷിയിടവും പരിപാലിക്കുന്നുണ്ട്. റോബസ്റ്റ് ഇനത്തിലുള്ള 20 ഓളം വഴകൾ ഇദ്ദേഹത്തിൻ്റെ തോട്ടത്തിലുണ്ട്. സേവന മേഘലയിലും മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തി കൂടിയാണ് മുസ്തഫ
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now