പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

Dom ഖത്തർ പ്രവാസി പോർട്ടൽ ആരംഭിക്കുന്നു... ഭാരവാഹികൾ മലപ്പുറം ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി

Dom ഖത്തർ പ്രവാസി പോർട്ടൽ ആരംഭിക്കുന്നു... ഭാരവാഹികൾ മലപ്പുറം ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി
മലപ്പുറം: 
15 ആഗസ്ത് 2021.
ഖത്തറിലെ പ്രവാസി മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം  ഭാരവാഹികൾ  പ്രവാസി പോർട്ടൽ ആരംഭിക്കുന്നതിൻ്റെ മുന്നോടിയായി മലപ്പുറം ജില്ലാ കലക്ടർ
പി ഗോപാലകൃഷ്ണൻ ഐഎഎസ് മായി കൂടിക്കാഴ്ച നടത്തി. നാട്ടിലുള്ള പ്രവാസികൾ ഉൾപ്പെടുന്ന മലപ്പുറം ജില്ലക്കാർ അനുഭവിക്കുന്ന വാക്സിനേഷൻ ലഭ്യതക്കുറവ്, ജോലി നഷ്ടപ്പെട്ടു പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചെത്തുന്ന വിദഗ്ധ, അവിദഗ്ധ തൊഴിലാളികളുടെ പുനരധിവാസം, തൊഴിൽ മേഖലയും വൈദഗ്ധ്യവും അടിസ്ഥാനമാക്കിയുള്ള പ്രവാസികളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പോർട്ടൽ ആണ് Dom ഖത്തർ ലക്ഷ്യമിടുന്നത്.

പ്രവാസികളുടെ പ്രധാനപ്പെട്ട വിഷയങ്ങൾ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞെന്നും
പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങളോട് അനുഭാവപൂർണമാണ് കലക്ടർ പ്രകടിപ്പിച്ചതെന്നും 
Dom ഖത്തർ പ്രസിഡണ്ട് വി സി മശ്ഹൂദ് തിരുത്തിയാട് പറഞ്ഞു. 
പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിവേദനം  വി സി മശ്ഹൂദ് ജില്ലാ കലക്ടർക്ക് കൈമാറി. DoM Qatar സ്നേഹോപഹാരം DoM ഖത്തർ രക്ഷാധികാരി അച്ചു ഉള്ളാട്ടിൽ കലക്ടർക്ക് സമർപ്പിച്ചു.
മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്ലസ് ടു സീറ്റ് ലഭ്യതക്കുറവ് പോലുള്ള പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ചകളുടെ ഭാഗമായി. ഇതോടനുബന്ധിച്ച് തുടർ പ്രവർത്തനങ്ങളും ചർച്ചകളും സംഘടിപ്പിക്കാം എന്നും തീരുമാനിച്ചിട്ടുണ്ടെന്നും Dom ഖത്തൽ പ്രതിനിഴികൾ പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now