പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം ... ബി ജെ പി കുന്ദമംഗലം മണ്ഡലം വിവിധ പരിപാടികൾ സംഘടിപ്പിച്ചു...

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം ... ബി ജെ പി കുന്ദമംഗലം  മണ്ഡലം വിവിധ പരിപാടികൾ സംഘടിപ്പിച്ചു...
കുന്ദമംഗലം 
17 സപ്തംബർ 2021
ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷ പരിപാടികൾക്ക്  ബിജെപി കുന്ദമംഗലം നിയോജക മണ്ഡലത്തിൽ തുടക്കമായി. കാരന്തുർ ഹര ഹര മഹാദേവ ക്ഷേത്രത്തിൽ പ്രധാനമന്ത്രിയുടെ ആയുസാരോഗ്യ സൗഖ്യത്തിനായി വിശേഷാൽ പൂജകൾ നടത്തുകയും പൂജാ പരിപാടിയിൽ സംസ്ഥാന സമിതി അംഗം ടി.പി സുരേഷ് മണ്ഡലം പ്രസിഡൻ്റ് കെ. നിത്യാനന്ദൻ, ജില്ലാ സെക്രട്ടറി തളത്തിൽ ചക്രായുധൻ, ഏരിയ പ്രസിഡൻ്റ് വി.മുരളീധരൻ, കർഷകമോർച്ച ജില്ലാ സെക്രട്ടറി സനൂപ്, യുവമോർച്ച ഏരിയ പ്രസിഡൻ്റ് യധുരാജ് എന്നിവർ പങ്കെടുത്തു. ഒളവണ്ണ പാലക്കുറുമ്പ ക്ഷേത്രത്തിൽ നടന്ന പൂജയിൽ സംസ്ഥാന സെക്രട്ടറി അഡ്വ: പ്രകാശ് ബാബു, ഏരിയ പ്രസിഡൻ്റ് ബാലൻകുട്ടി, യുവമോർച്ച ജില്ലാ കമ്മറ്റി മെമ്പർ കെ.രാഗേഷ് എന്നിവർ പങ്കെടുത്തു. കുറ്റിക്കാട്ടുർ നരസിംഹമൂർത്തി ക്ഷേത്രത്തിൽ നടന്ന പൂജയിൽ കർഷകമോർച്ച സംസ്ഥാ ജന:സെക്രട്ടറി കെ.ടി.വിബിൻ, കർഷകമോർച്ച മണ്ഡലം സെക്രട്ടറി വിജയ് എന്നിവർ പങ്കെടുത്തു.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നിരവധി ക്ഷേത്രങ്ങളിൽ പൂജകൾ നടന്നു. തുടർന്ന് പെരുവയൽ പഞ്ചായത്തിലെ കല്ലേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് മധുര പലഹാര വിതരണ ഉദ്ഘാടനം മണ്ഡലം ജന:സെക്രട്ടറി പവിത്രൻ പനിക്കൽ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡൻറ് സി.രാജീവ്, 14 ാം  വാർഡ് മെമ്പർ പി.എം ബാബു, ജന:സെക്രട്ടറി മോനിഷ്  എന്നിവർ പങ്കെടുത്തു. ചാത്തമംഗലം സദാശിവ മാതൃ ,ബാല സദനത്തിൽ നടന്ന അന്നദാന പരിപാടി മണ്ഡലം പ്രസിഡൻ്റ് കെ. നിത്യാനന്ദൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം ജന:സെക്രട്ടറി പവിത്രൻ, എരിയ പ്രസിഡൻറ് ജനാർദ്ധനൻ, വാർഡ് മെമ്പർ വിദ്യംൽലത, ജന:സെക്രട്ടറി സിബി, യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് ശ്യാം സുന്ദർ,കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡൻ്റ് വരപുറത്ത് ചന്ദ്രൻ, യുവമോർച്ച മണ്ഡലം സെൽ കൺവീനർ ശരത് എന്നിവർ പങ്കെടുത്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now