പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കുടിവെള്ള ഗുണനിലവാരം... ഒളവണ്ണയിൽ 500 സാമ്പിളുകൾ പരിശോധിക്കും...

കുടിവെള്ള ഗുണനിലവാരം... ഒളവണ്ണയിൽ 500 സാമ്പിളുകൾ പരിശോധിക്കും...
പന്തീരാങ്കാവ്
9 ഒക്ടോബർ 2021.
ജൽ ജീവൻ മിഷൻ കുടി വെള്ള പരിശോധന നടത്തുന്നു.
ജൽ ജീവൻ മിഷനനും കുടുംബശ്രീയും സഹകരിച്ചാണ് കുടിവെള്ള പരിശോധന നടത്തുന്നത്. വെള്ളത്തിൻ്റെ പി.എച്ച്, ഇരുമ്പ്, നൈട്രേറ്റ്, ക്ലോറൈഡ്, കോറിൻ, ആൽ കലി തുടങ്ങി 11 ഇനം പരിശോധനകളാണ് നടത്തുന്നത്. വാട്ടർ അതോറിറ്റിയിൽ നിന്നും പ്രത്യേക പരിശീലനം പൂർത്തിയാക്കിയ 5 കുടുംബശ്രീ സി ഡി എസ് പ്രവർത്തകരാണ് ഒളവണ്ണയിൽ പരിശോധകൾ നടത്തി വരുന്നത്. ഒളവണ്ണ പഞ്ചായത്തിൽ 500 കുടിവെള്ള ഗുണ നിലവാര പരിശോധനകളാണ് തീരുമാനിച്ചിട്ടുള്ളത്. തിങ്കളാഴ്ചയാണ് പരിശോധനകൾ തുടങ്ങിയത്. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇതിനായി കിണറുകൾ കുഴൽ കിണറുകൾ തുടങ്ങി വിവിധ ശ്രോതസ്സുകളിൽ നിന്നും വെള്ളത്തിൻ്റെ സാമ്പിളുകൾ ശേഖരിക്കും. പരിശോധനാ ഫലങ്ങൾ ജൽ ജീവൻ മിഷന് സമർപ്പിക്കും. അടിയന്തിരമായി ശുദ്ധജലം ലഭ്യമാക്കേണ്ട സ്ഥല നിർണയത്തിൽ ഈ ഫലങ്ങൾ നിർണായക ഘടകമാകും.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now