പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

തെരുവുനായ് ശല്യം രൂക്ഷം... പന്തീരങ്കാവിൽ രണ്ട് ആടുകളെ കടിച്ചു കൊന്നു...

തെരുവുനായ് ശല്യം രൂക്ഷം... പന്തീരങ്കാവിൽ രണ്ട് ആടുകളെ കടിച്ചു കൊന്നു...
പന്തീരാങ്കാവ്
30 ഒക്ടോബർ 2021

പന്തീരങ്കാവ് ബൈപ്പാസിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയ ആടുകളാണ് വെള്ളിയാഴ്ച വൈകുന്നേരം തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉപജീവനത്തിനായി ആടുവളർത്തൽ തൊഴിലാക്കിയ നരിക്കുനി മിത്തൽ ബാസ്കരൻറെയും  ഭാര്യ ഗീതയുടെയും രണ്ട് ആടുകളാണ് കൊല്ലപ്പെട്ടത്. ഒരു ആട് ഗർഭിണിയായിരുന്നു. ആടുകളെ തീറ്റിക്കുന്നതിനിടെ പുല്ല് ശേഖരിക്കുന്നതിനായി ഭാസ്കരൻ അല്പം അകലേക്ക് മാറിയ സമയത്താണ് പത്തോളം തരുവ് നായ്ക്കൾ ആടുകളെ ആക്രമിച്ചത്. അക്രമണത്തിൽ ഒരു അടിൻ്റെ  കഴുത്ത് തകർന്നു. മറ്റൊന്നിൻ്റെ വയറ്  ഭാഗമാണ് നായകൾ കടിച്ചെടുത്തത്. തുടർന്ന് ഗുഡ്സ് ഓട്ടോറിക്ഷയിൽ ഒളവണ്ണ, മാങ്കാവ് മൃഗാശുപത്രികളിലും തുടർന്ന് കോഴിക്കോട് സിറ്റിയിലെ മൃഗാശുപത്രിയിലും എത്തിച്ചു. പരിക്ക് കൂടുതലാണെന്നും രക്ഷപ്പെടുത്താൻ കഴിയില്ലെന്നും അറിയിച്ചതോടെ ആടുകളെയുമായി വീട്ടിലേക്ക് മടങ്ങിയെന്നും ഭാസ്കരൻ പറഞ്ഞു.  വെള്ളിയാഴ്ച്ച രാത്രിയിലും ശനിയാഴ്ച്ച രാവിലെയുമായി 2 ആടുകളും ചത്തു.
ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ നിന്നും അട് വളർത്തുന്നതിനായി  പാസായ കൂട് വീട്ടിലെത്തിക്കും മുമ്പാണ് രണ്ട് ആടുകളും കൊല്ലപ്പെട്ടത്.  ഇതോടെ ഇവരുടെ ഏക വരുമാനമാർഗ്ഗമാണ് ഇല്ലാതായത്.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now