പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഒടുവിൽ സി പി ഐ എം ലെത്തി ... താഹക്ക് ഇരിങ്ങല്ലൂരിൽ സ്വീകരണം..

ഒടുവിൽ സി പി ഐ എം ലെത്തി ... താഹക്ക് ഇരിങ്ങല്ലൂരിൽ സ്വീകരണം..
താഹ ബാഫക്കിതങ്ങൾ സി.പി.ഐ.എം ൽ ചേർന്നു. ഇരിങ്ങല്ലൂർ ലോക്കൽ സമ്മേളനത്തിലാണ് താഹ സി പി ഐ എം ൻ്റെ ഭാഗമായത്. സമ്മേളനത്തിൻ്റെ ഭാഗമായുള്ള പതാക ജാഥ ആരംഭിച്ച പറശ്ശേരി ഗോവിന്ദേട്ടൻ്റെ  വസതിയിൽ നടന്ന ചടങ്ങിൽ സി.പി.ഐ (എം) ഏരിയാ കമ്മറ്റി മെമ്പർ ബാബു പറശ്ശേരി
എൻ.ജയപ്രശാന്ത്, ശാരുതി.പി തുടങ്ങിയവർ ചേർന്ന് ഷാൾ അണിയിച്ച് പാർട്ടി പതാക കൈമാറി താഹയെ സ്വീകരിച്ചു. 

സി.പി.ഐ (എം) ഇ രിങ്ങല്ലൂർ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ജാഥ പറശ്ശേരി ഗോവിന്ദേട്ടന്റെ വസതിയിൽ വെച്ച് അദ്ദേഹത്തിന്റെ മക്കളായ രജിത് കുമാർ പറശ്ശേരി വിനോദ് കുമാർ, രാജേഷ് എന്നിവരിൽ നിന്ന് ചേർന്ന് ജാഥ ലീഡർ കെ.പി.എം.കുട്ടി ഏറ്റുവാങ്ങി.
എൻ.ജയപ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. കൊടിമരം എ. കെ. പുഷ്കരന്റെ പ്രദേശത്ത് നിന്ന് വി.എം.ശശിയുടെ നേതൃത്വത്തിൽ പാലാഴിയിലെത്തി. പതാക ,കൊടിമര, ജാഥകൾ പാലാഴിയിൽ സംഗമിച്ച് നഗരിയിൽ സ്വാഗതസംഘം ചെയർമാൻ എൻ.ജയപ്രശാന്ത് പതാക ഉയർത്തി. മതനിരപേക്ഷതക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന പാർടി സി.പി.ഐ (എം) ആണെന്ന് താഹ തങ്ങൾ പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now