പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മണൽ കടത്ത് ... മണക്കടവിൽ നിന്നും ലോറി പിടിച്ചെടുത്തു.

മണൽ കടത്ത് ... മണക്കടവിൽ നിന്നും ലോറി പിടിച്ചെടുത്തു.

പന്തീരാങ്കാവ്: 
20 ഒക്ടോബർ 202l

അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറി പന്തീരാങ്കാവ് പോലീസ് പിടിച്ചെടുത്തു.
15 ഒക്ടോബർ 20 21 വെള്ളിയാഴ്ച പുലർച്ചെ മൂന്നര മണിയോടെയാണ് ഒളവണ്ണ പഞ്ചായത്തിലെ മണക്കടവിൽ നിന്നും മണൽ കയറ്റിയ ലോറി പിടിച്ചെടുത്തത്. പോലീസിനെ കണ്ട് ലോറി എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. പ്രളയത്തെ തുടർന്ന് രൂപപ്പെട്ട മണൽത്തിട്ടയിൽ ചാലിയാർ സംരക്ഷണ സമിതി ഒരുക്കിയ പൂച്ചട്ടികളും മറ്റും തകർത്താണ് ലോറിയുയായി രക്ഷപ്പെടാൻ ശ്രമിച്ചത്. മോട്ടോർ പിടിപ്പിച്ച തോണി പുഴയിലേക്ക് ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് എസ്.ഐ. കുഞ്ഞിക്കോയയുടെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തിയത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now