പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

സമയം അമൂല്യം... ലോക പക്ഷാഘാത ദിനം...

സമയം അമൂല്യം... ലോക പക്ഷാഘാത ദിനം...
ബേപ്പൂർ
29 ഒക്ടോബർ 2021

ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച് ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.
പക്ഷാഘാതം ഉണ്ടായാൽ തുടർന്നുള്ള മണിക്കൂറുകൾ വളരെ 
നിർണായകമാണ്. അതു കൊണ്ട് തന്നെ
"സമയം അമൂല്യം" എന്നതാണ് ഈ വർഷത്തെ സദ്ദേശം. ഇതിൽ ഊന്നിയാണ് ക്ലാസ്സുകൾ നടത്തിയത്.
മുഖം കോടുക, സംസാരിക്കുബോൾ നാവ് കുഴയുക,  കൈകാലുകൾക്ക് തളർച്ച, കാഴ്ച മങ്ങുക, വസ്തുക്കൾ രണ്ടായി കാണുക,  എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ  പക്ഷാഘാത ചികിത്സ ലഭിക്കുന്ന (STROKE CENTER) ഹോസ്പിറ്റലിൽ എത്തിക്കുകയാണ് വേണ്ടതെന്നും   സമയം വൈകുംതോറും തലച്ചോറിലെ കോശങ്ങൾ നശിച്ച് ചലനശേഷി നഷ്ടപ്പെടുവാനുള്ള സാദ്ധ്യത കൂടുമെന്നും ഡോക്ടർമാർ പറഞ്ഞു.
പകർച്ചേതര വ്യാധികൾ കൂടുതലായി കണ്ടുവരുന്നതിനാലും, ആയുർ ദൈർഘ്യം കൂടിവരുന്ന സാഹചര്യത്തിലും പക്ഷാഘാതം വരാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട്. അറിവിന്റെ ചക്രവാളങ്ങൾ വിശാലമാക്കിക്കൊണ്ട്  ശാസ്ത്ര പുരോഗതി നമ്മുടെ  ആരോഗ്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തണമെന്നം ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
ഡോക്ടർ കൃഷ്ണേന്ദുവിന്റെ പ്രാർത്ഥനാ ഗാനത്തോടെയാണ് ദിനാചരണ പരിപാടികൾ ആരംഭിച്ചത്. മെഡിക്കൽ ഓഫീസർ ഡോക്ടർ ദീപ.K.A സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർ ശ്രീ.സുരേശൻ അദ്ധ്യക്ഷനായിരുന്നു.  അഡീഷണൽ ഡി.എം.ഒ.ഡോ. രാജേന്ദ്രൻ പരിപാടി ഉത്ഘാടനം ചെയ്തു.  ബേബി നാപ്പള്ളി( ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ) ദിനാചരണ  സന്ദേശം നൽകി. ഡോ.കൃഷ്ണേന്ദു, ഡോ.ഫാത്തിമ ഹർഷ, ചന്ദ്രശേഖരൻ ചെബ്ര, ജയശ്രീ.A.N, ഷീബ.T,  റീജ,
ഹെൽത്ത് ഇൻസ്പക്ടർ അജയ് കുമാർ.A.K തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now