പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഓടയിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ... സുരക്ഷാവേലി ഒരുക്കണമെന്ന് നാട്ടുകാർ...

ഓടയിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ... സുരക്ഷാവേലി ഒരുക്കണമെന്ന് നാട്ടുകാർ...
പാലാഴി.
31 ഒക്ടോബർ 2021.

ശനിയാഴ്ച രാത്രി 9 മണിയോടെ കാണാതായ പാലാഴി അത്താണി കൈപ്പുറത്ത് ശശീന്ദ്രൻ (61) നെ ഞായറാഴ്ച രാവിലെ അത്താണി പുഴമ്പുറം റോഡരികിലെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ എത്താത്തതിനെ തുടർന്ന് രാത്രി തന്നെ നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. രാവിലെ പത്രവിതരണക്കാരനാണ്  ഓടയിൽ ആൾ കിടക്കുന്നത് കണ്ടത്. തുടർന്ന് പന്തീരങ്കാവ് പോലീസ് എത്തിയ ശേഷം മൃദദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഈ ഭാഗത്ത് നിന്നും ഏതാണ്ട് 100 മീറ്റർ അകലത്തിലാണ് ശശീന്ദ്രൻ്റെ വിട്. ഏറെ കാലം പാലാഴി റൂട്ടിൽ ബസ് ഡ്രൈവറായിരുന്ന
ശശീന്ദ്രൻ സമീപകാലത്തായി ഗുഡ്സ് ഓട്ടോ ഓടിക്കുകയായിരുന്നു.
ഇതിനോടകം
പാലാഴി അത്താണി പുഴമ്പുറം റോഡരികിലെ ഓടയിൽ ഉണ്ടായത് എട്ടോളം അപകടങ്ങൾ. പൊലിഞ്ഞത് 2 ജീവനുകൾ. മൂന്ന് മാസം മുമ്പ് ഇതേ ഓടയിൽ വീണ് മറ്റൊരാളും മരിച്ചിരുന്നു. നിരവധി വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഓടയിൽ വീണ് പരിക്ക് പറ്റിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

 അത്താണിയിൽ നിന്നും തുടങ്ങി പുഴമ്പുറം വരെ ഏതാണ്ട് 600 മീറ്ററോളം നിളമുണ്ട് ഓടക്ക്. ചില ഭാഗങ്ങൾ സ്ലാബിട്ട് മൂടിയിട്ടുണ്ട്. ഡ്രൈനജിന് പലയിടങ്ങളിലും ഒന്നര മീറ്ററോളം താഴ്ചയുണ്ട്. ഒരു മഴ പെയ്താൽ തന്നെ ഈ ഓട നിറഞ്ഞ് കവിയുന്നതും പതിവാണ്. ഓടയുടെ പല ഭാഗങ്ങളും കുടുമൂടി കിടക്കുകയുമാണ്. അപകടം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാവേലികൾ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പന്തീരങ്കാവ്, കടത്തുംപാറ, മെഡിക്കൽ കോളജ് ഭാഗങ്ങളിലേക്കായി നിരവധി പേർ യാത്ര ചെയ്യുന്ന റോഡാണിത്.



നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now