പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

റീ കാൾ 93 കാന്‍സര്‍ ബോധവത്കരണവും ഹെല്‍ത്ത് ചെക്കപ്പും സംഘടിപ്പിച്ചു...

റീ കാൾ 93  കാന്‍സര്‍ ബോധവത്കരണവും  ഹെല്‍ത്ത് ചെക്കപ്പും സംഘടിപ്പിച്ചു...




പൊക്കുന്ന്
26 നവംബർ 2021

സാമൂതിരി ഗുരുവയുരപ്പന്‍ കോളേജിലെ 1993-95 പ്രീഡിഗ്രി വിദ്യാര്‍ത്ഥി കൂട്ടായ്മയായ R€CALL'93 (റീ കോള്‍ 93) കോളേജ് എന്‍. എസ്. എസ് യുണിറ്റുമായി സഹകരിച്ച് കാന്‍സര്‍ ബോധവത്കരണ ക്ലാസ്സും ഹെല്‍ത്ത് ചെക്കപ്പും സംഘടിപ്പിച്ചു. കോളേജ് റിസര്‍ച്ച് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടത്തിയത്. ബോധവത്കരണ ക്ലാസ്സിനും ചെക്കപ്പിനും എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലിൽ നിന്നെത്തിയ വിദഗ്ദ സംഘം നേതൃത്വം കൊടുത്തു.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച പരിപാടി കോളജ് പ്രിന്‍സിപ്പല്‍ ഡോ. രജനി. ബി   ഉദ്ഘാടനം ചെയ്തു. 
പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ദനും മലബാര്‍ ഓങ്കോളജി സെന്റര്‍ ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ. കെ.വി ഗംഗാധരന്‍ ബോധവത്കരണ ക്ലാസ്സ് എടുത്തു.
 എന്‍.എസ്.എസ് വളണ്ടിയര്‍മാരും, വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായി ഇരുനൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. രോഗ സംബന്ധമായ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ലിയോണ്‍ പ്രശാന്ത് സംസാരിച്ചു. റീക്കോള്‍ കൂട്ടായ്മ പ്രസിഡന്റ് ശ്രീയുക്ത രാജ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ജാഫര്‍ പുനത്തില്‍ സ്വാഗതവും എന്‍.എസ്.എസ് വൊളണ്ടിയര്‍ സെക്രട്ടറി കാവ്യ കെ.പി നന്ദിയും പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now