പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

നായ്കളുടെ പരാക്രമം ... മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു... രക്ഷാപ്രവർത്തകർക്കെതിരെയും പോലീസ് കേസ് ...

നായ്കളുടെ പരാക്രമം ... മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു... രക്ഷാപ്രവർത്തകർക്കെതിരെയും പോലീസ് കേസ് ...
താമരശ്ശേരി:
15നവംബർ 2021.
താമരശ്ശേരി അമ്പായത്തോട്ടിൽ മദ്രസയിൽ നിന്ന് മടങ്ങുന്ന മകനെ കാത്തു നിൽക്കവേ പ്രദേശവാസിയുടെ വളർത്തുനായ്ക്കളുടെ കടിയേറ്റ് യുവതിക്ക്  ഗുരുതര പരിക്ക് പറ്റിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടൽ. 


കടിച്ച നായ്ക്കളുടെ ഉടമസ്ഥനിൽ നിന്നും യുവതിക്ക് നഷ്ടപരിഹാരം ഈടാക്കി നൽകാൻ ആവശ്യമായ നടപടിയെടുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.
യുവതിക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം നായ്ക്കളെ അലക്ഷ്യമായി അഴിച്ചു വിട്ട ഉടമസ്ഥനെതിരെ നിയമ നടപടികളെടുക്കുവാനും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്
കോഴിക്കോട് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. 15 ദിവസത്തിനകം വിഷയത്തിലെടുത്ത നടപടികൾ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.


അമ്പായത്തോട് സ്വദേശിനി ഫൗസിയക്കാണ് നയ്കളുടെ അക്രമണത്തിൽ മുഖത്തും കൈകളിലും ആഴത്തിൽ മുറിവേറ്റത്.  ഇവർ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അമ്പായത്തോട് വെഴുപ്പൂർ എസ്റ്റേറ്റിലെ മീനം കുളത്തുചാൽ ബംഗ്ലാവിൽ റോഷന്റെതാണ് നായ്ക്കൾ. 
ഇയാളുടെ വളർത്തുനായ്ക്കൾ ആളുകളെ സ്ഥിരമായി ആക്രമിക്കാറുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. നായ്കളുടെ ഉടമക്കെതിരെയും തന്നേയും നായകളേയും അക്രമിച്ചെന്ന ഉടമയുടെ പരാതിയിൽ നാട്ടുകാർക്കെതിരെയും
പോലിസ് കേസെടുത്തിട്ടുണ്ട്. അക്രമകാരികളായ നായ്കളിൽ നിന്ന് യുവതിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ 20 ഓളം നാട്ടുകാർക്കെതിരെ കേസെടുത്തത് വലിയ പ്രതിഷേധത്തിന് കാരണമായേക്കും.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now