പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

തലപ്പണ വിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം....

തലപ്പണ വിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം....

ഒളവണ്ണ: 
27 നവംബർ 2021
തലപ്പണ വിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടന്നു വരികയാണ്. വർഷം തോറും നടത്തിയിരുന്ന യജ്ഞം കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവച്ചിരുന്നു. മഹാമാരിയുടെ സാഹചര്യങ്ങളിൽ ഇളവുകൾ വന്ന സാഹചര്യത്തിലാണ് ഇത്തവണ യജ്ഞം നടത്തുന്നത്.

           (ഒളവണ്ണ തലപ്പണ വിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവതസപ്താഹ 
യജ്ഞത്തിന് തന്ത്രി നാരായണമംഗല
ത്ത് ദാമോദരൻ നമ്പൂതിരി തിരി തെളിയിക്കുന്നു.)

തന്ത്രി ബ്രഹ്മശ്രീ നാരായണമംഗലത്ത് ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം നിർവ്വഹിച്ചു. യജ്ഞാചാര്യൻ വയപ്പുറം വാസുദേവ പ്രസാദ് നമ്പൂതിരി പാരായണവും പ്രഭാഷണവും നടത്തും. ഒരാഴ്ച നീണ്ടു നില്ക്കുന്ന പരിപാടി നവമ്പർ 30 ന് അവസാനിക്കും.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now