പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

നാടിൻ്റെ ഡോക്ടർക്ക് നാട്ടുകാരുടെ ആദരം....

നാടിൻ്റെ ഡോക്ടർക്ക്   നാട്ടുകാരുടെ ആദരം....
കൂടത്തുംപാറ
28 നവംബർ 2021

എം.ബി.ബി.എസ് കരസ്ഥമാക്കിയ ഡോ: എം പി പ്രിൻസിക്ക് ജന്മനാടിൻ്റെ ആദരം. ഉദയ വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ശാരുതി Dr പ്രിൻസിക്ക് ഉപഹാരം നൽകി.
 കൂടത്തുംപാറ മേച്ചേരി പുനത്തിൽ പ്രഭാകരൻ ഷിംല ദമ്പതികളുടെ മകളായ പ്രിൻസി ഗവ: മെഡിക്കൽ കോളേജ്
എർണാകുള ത്തിൽ നിന്നാണ്  എം.ബി.ബി. എസ്. നേടിയത്.  ഗവ: എൽ.പി.സ്കൂൾ കൂടത്തുംപാറ, ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മെഡിക്കൽ കോളേജ്  കേമ്പസ് എന്നിവടങ്ങളിൽ ആയിരുന്നു പഠനം. എൻട്രൻസ് പരീക്ഷയിൽ  842-
റാങ്കോടെയാണ് മെഡിക്കൽ വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. അച്ചൻ  പ്രഭാകരൻ പെയിൻറിംഗ്  തൊഴിലാളിയാണ്. അമ്മ ഷിംല വിദ്യാഭ്യാസ  വകുപ്പിൽ ടൈപ്പിസ്റ്റായി വടകരയിൽ ജോലി ചെയ്യുന്നു. സഹോദരി  അൻസി തൃശൂർ കാർഷിക കോളേജിൽ ബി.എസ് .സി വിദ്യാ ർത്ഥിയാണ്. ആദരിക്കൽ ചടങ്ങിൽ RDO
ബിജു.സി. മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സി.സുനിൽ കുമാർ   കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം. എൻ.എം. ഷിബു. വാർഡ് മെമ്പർ.കെ.ഷൈനി. എം.എം.പുരുഷോത്തമൻ, എം.എം. ദാസൻ, രാജു.പി.കെ, നിസരി .കെ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now