പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വൈദ്യുതി മേഘലയിലെ സ്വകാര്യവത്കരണം.... പ്രതിഷേധവുമായി തൊഴിലാളികൾ ....

വൈദ്യുതി മേഘലയിലെ സ്വകാര്യവത്കരണം.... പ്രതിഷേധവുമായി തൊഴിലാളികൾ ....
രാജ്യത്തെ വൈദ്യുതി ബോഡുകൾ സ്വകാര്യവത്കരിക്കുന്നതിന് ഉതകുന്ന തരത്തിൽ വൈദ്യുതി നിയമ ഭേദഗതി ബിൽ ഈ വരുന്ന പാർലമെൻ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിൽ പ്രതിഷേധിച്ച് വൈദ്യുതി ജീവനക്കാരും ഓഫീസർമാരും NCCOEEE യുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. പന്തീരാങ്കാവിൽ പ്രതിഷേധ ദിനാചരണം കർഷക തൊഴിലാളി യൂണിയൻ ഏരിയാ പ്രസിഡൻ്റ് മനോജ് കുമാർ. എൻ ഉത്ഘാടനം ചെയ്തു. 
വർക്കേഴ്സ് അസോസിയേഷൻ ഡി വിഷൻ പ്രസിഡണ്ട് വിനോദ് കുമാർ കിഴക്കെ തൊടി,  വർക്കേഴ്സ് ഫെഡറേഷൻ നേതാവ് ബിനീഷ് ചന്ദ്രൻ .പി .വർക്കേഴ്സ് അസോസിയേഷൻ നേതാവ് അനിൽകുമാർ.പി. കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ നേതാവ് ആഷിദ് അലി.. ടി. ഐ.എൻ.ടി.യു.സി.നേതാവ് അശ്വിൻ രാജീവ് എന്നിവർ സംസാരിച്ചു. അഭിലാഷ്.പി.ആർ സ്വാഗതവും പ്രബീഷ്. പി അദ്ധ്യക്ഷതയും വഹിച്ച യോഗത്തിൽ മധു.പി നന്ദി പറഞ്ഞു.
പെരുമണ്ണയിൽ പ്രതിഷേധ പരിപാടി 
സി.ഐ.ടി.യു.ഏരിയാ സെക്രട്ടറി വി.പി രവീന്ദ്രൻ ഉത്ഘാടനം ചെയ്തു. വർക്കേഴ്സ് അസോസിയേഷൻ 
ഡിവിഷൻ പ്രസിഡൻറ്  വിനോദ് കുമാർ കിഴക്കേതൊടി വിശദീകരണം നടത്തി.കെ.രാമൻകുട്ടി, കരുണാകരൻ കെ.എം,  ബിജീഷിഷ് കുമാർ ടി.പി, 
ബിജു.പി തുടങ്ങിയവർ സംസാരിച്ചു
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now