പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം.. കേരളത്തിൽ ഒമിക്രോൺ കേസുകൾ 107 ..

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം.. കേരളത്തിൽ ഒമിക്രോൺ കേസുകൾ 107 ..
കേരളത്തിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 107 ആയി ഉയർന്നു. ഇന്ന് മാത്രം സ്ഥിരീകരിച്ചത് 44 കേസുകൾ. ഇതോടെ സംസ്ഥാനത്തെ 12 ജില്ലകളിലും 
ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. സമ്പർക്കത്തിലൂടെ 7 പേർക്ക്
ആണ് ഒമിക്രോൺ ബാധിച്ചത്.എന്നാൽ സമ്പർക്കമില്ലാത്ത 2 പേർക്കും
ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്ത് ആശങ്ക ഉയരുകയാണ്. 
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു. തൊണ്ടവേദന, പനി
തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെ രോഗികളായി പരിഗണിച്ച്‌ ചികിത്സ നൽകണം, റാപ്പിഡ് ടെസ്റ്റ് ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിക്കണം, പരിശോധന ക ളുടെ എണ്ണം  വർദ്ധിപ്പിക്കുക,  വാക്സിനേഷൻ വർദ്ധിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്.
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ആൾക്കൂട്ടം ഒഴിവാക്കാൻ   ശക്തമായ നടപടികൾ കൈക്കൊക്കി രുന്നു. ലോകം പുതുവർഷത്തെ വരവേൽക്കുമ്പോൾ ലോകാരോഗ്യ സംഘടനയുടെ കോവിഡ് സുനാമി മുന്നറിയിപ്പാണ് വന്നത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now