23 ഡിസംബർ 2021
റോയൽ സ്കൂൾ ഓഫ് ട്യൂഷൻ കൊടിനാട്ടുമുക്ക് സ്നേഹാദരം സംഘടിപ്പിക്കുന്നു. കൊടിനാട്ട് മുക്ക് ജി.എൽ.പി സ്കൂളിൽ സംഘടിപ്പിക്കുന്ന ''സ്നേഹാദരം" ഡിസംബർ 25 ശനിയാഴ്ച രാവിലെ 10.30 ന് മുൻ എം.എൽ.എ.
വി കെ സി മമ്മദ് കോയ ഉത്ഘാഘാടനം ചെയ്യും. എഴുത്തുകാരൻ ഭാനുപ്രകാശ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ നല്ലളം സർക്കിൾ ഇൻസ്പക്ടർ കൃഷ്ണൻ കെ.കാളിദാസ് ഉപഹാരങ്ങൾ വിതരണം ചെയ്യും.
ബഷീർ പുരസ്കാര ജേതാവ് തച്ചിലോട്ട് നാരായണൻ, ഐ.എസ്.ആർ.ഒ.
ടെക്നീഷ്യൻ എം.എൻ. ദൃശ്യ, ഏഷ്യാ ബുക്ക് ഓഫ് റെക്കാർഡ് ജേതാവ്
റിസ് വാന തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. ഡോക്ടർ.ബനിഷിൻ്റെ സ്മരണാർത്ഥം SSLC ഉന്നത വിജയികൾക്ക് ചടങ്ങിൽ വച്ച് ഉപഹാരങ്ങൾ വിതരണം ചെയ്യും.