പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

41 ബാരൽ ടാർ കളവ് പോയി.. നഷ്ടമായത് റോഡരികിൽ സൂക്ഷിച്ചവ...

41 ബാരൽ ടാർ കളവ് പോയി.. നഷ്ടമായത് റോഡരികിൽ സൂക്ഷിച്ചവ...
പന്തീരാങ്കാവ്
23 ഡിസംബർ 2021

റോഡിൽ  ഇറക്കി വച്ച ടാർ ബാരലുകൾ കളവ് പോയതായി പോലീസിൽ പരാതി.  കോഴിക്കോട് ബൈപ്പാസിലെ കൂടത്തും പാറയിൽ റോഡ് അരികിൽ 61 ബാരൽ ടാറാണ്   സൂക്ഷിച്ചിരുന്നതെന്നും അതിൽ 41 ബാരലുകളും നഷ്ടപ്പെട്ടെന്നുമാണ്  കാരാറുകാരൻ എം പി ബിനിൽ ലാൽ പന്തീരാങ്കാവ് പൊലീസിൽ പരാതിപ്പെട്ടത്. 
മഴ കനത്ത സാഹചര്യത്തിൽ ടാറിംഗ് പ്രവർത്തികൾ നിർത്തിവച്ചതിനെ തുടർന്നായിരുന്നു ടാർ ബാരലുകൾ  റോഡരികിൽ സൂക്ഷിച്ചതെന്നും  കോഴിക്കോട്  ബീച്ച് പള്ളിക്കണ്ടി കണ്ണപറമ്പ് റോഡിൻ്റെ പ്രവർത്തിക്കായിട്ടാണ് ഇവ സൂക്ഷിച്ച് വെച്ചതെന്നും കരാറുകാരൻ എം.പി. ബിനിൽ ലാൽ പറഞ്ഞു. രാപകൽ ഭേദമന്യേ നിരവധി വാഹനങ്ങൾ പോകുന്ന ബൈപ്പാസ് റോഡരികിൽ പ്രവർത്തിക്കുന്ന നന്മ ഹോട്ടലിന് സമീപത്താണ് ബാരലുകൾ സൂക്ഷിച്ചിരുന്നത്. ബൈപ്പാസിനരികിൽ താഴ്ന്ന ഭാഗത്ത്  കൂട്ടിയിട്ട മണ്ണിന് മുകളിലാണ് ബാരലുകൾ ഇറക്കി വച്ചിരുന്നത്. ഈ സൗകര്യങ്ങൾ പഠിച്ച ശേഷം ഇവ ഉപയോഗപ്പെടുത്തി മോഷ്ടാക്കൾ ബാരലുകൾ അനായാസം ലോറിയിൽ കയറ്റി കടന്നു എന്നു വേണം അനുമാനിക്കാൻ. പന്തീരാങ്കാവ് പൊലീസ് അന്വേഷണം തുടങ്ങി.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now