പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ലോക എയിഡ്സ് ദിനം.. സന്ദേശം പകർന്ന് ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം...

ലോക എയിഡ്സ് ദിനം.. സന്ദേശം പകർന്ന് ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം...

ബേപ്പൂർ
01 ഡിസംബർ 2021

ലോക എയിഡ്സ് ദിനാചരണത്തോടനുബന്ധിച്ച്  ബേപ്പൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിത്തിൻ്റെ നേതൃത്വത്തിൽ വിളംബര ജാഥയും ബോധവത്കരണ ക്ലാസ്സുമടക്കം വിവിധ പരിപാടികൾ നടത്തി. 
ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ  നിന്നും രാവിലെ 10 മണിക്ക് ആരംഭിച്ച വിളംബര ജാഥ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി.കെ ഫ്ളാഗ് ഓഫ് ചെയ്തു. ജാഥാംഗങ്ങളെ മെഡിക്കൽ ഓഫീസർ റെഡ് റിബൺ അണിയിച്ചു. കൗൺസിലർ ഗിരിജ ടീച്ചർ ദിനാചരണ സന്ദേശം നൽകി. 
ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ.എ.കെ റാലിയിൽ പങ്കെടുത്തവർക്ക് പ്രതിക്ഞ ചൊല്ലി കൊടുത്തു. JHI മാരായ അനൂപ്.വി, സുമിത്ത്.വി, ജയശ്രീ.എ.എം, ഷീബ.ടി, നാഷനൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ സിദ്ദിഖ്.എ, ആശവർക്കർമാരായ സുപ്രിയ, ഷൈജ.വി, സന്നദ്ധ പ്രവർത്തകരായ സർജാസ്, ബീംരാജ്, കൗൺസിലർ നവാസ് വാടിയിൽ തുടങ്ങിയവർ സംസാരിച്ചു.
""അസമത്വങ്ങൾ അവസാനിപ്പിക്കാം മഹാമാരികളേയും എയ്ഡ്സിനേയും ഇല്ലാതാക്കാം""  എന്ന സന്ദേശം പകർന്നു നൽകിയ ലോക എയ്ഡ്സ് ദിനാചരണം ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം കോഴിക്കോട് കോർപ്പറേഷൻ, ബേപ്പൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവീസ് സ്കീം, ബേപ്പൂർ സർവ്വീസ് ബാങ്ക് നീതി മെഡിക്കൽസ് & ലാബ് എന്നിവരുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. ആശാ പ്രവർത്തകർ, നാഷണൽ സർവ്വീസ് സ്കീം അംഗങ്ങൾ, സന്നദ്ധ സേവന പ്രവർത്തകരടക്കം നിരവധി പേർ പരിപാടികളിൽ പങ്കെടുത്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now