കോഴിക്കോട്
06 ഡിസംബർ 2021
കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കല്ലായി പുഴയുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി പഠന യാത്ര സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ 9മണിക്ക് ഡെപ്യൂട്ടി കലക്ടർ (ഡിസ്റ്റാസ്റ്റർ മനേജ്മൻറ്) അനിതാകുമാരി യാത്രക്ക്
തുടക്കം കുറിക്കുകയും പങ്കാളിയാവുകയും ചെയ്യും. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ മോഹനനും യാത്രക്കൊപ്പം ചേരും.
യന്ത്രവൽകൃത മൽസ്യ ബന്ധന തോണികളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യാത്ര. മൽസ്യ ബന്ധന തൊഴിലാളികൾക്കും
നദീസംരക്ഷണ പ്രവർത്തകർക്കും പുറമേ തൽപരരായ കലാലയ
വിദ്യാർത്ഥികളും യാത്രയിൽ പങ്കാളികളാകും. പുഴ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ, വിശേഷിച്ച് ചളി അടിഞ്ഞു കൂടിയത് മൂലമുള്ള ഒഴുക്ക് ഇല്ലായ്മ, ഇതുമൂലം പ്രദേശത്ത് തുടർച്ചയായുണ്ടാകുന്ന വെള്ളപ്പൊക്കം, മൽസ്യ തൊഴിലാളികൾ നേരിടുന്ന വ്യത്യസ്ത പ്രശ്നങ്ങൾ, അവാസ വ്യവസ്ഥകളും ജൈവ വൈവിധ്യങ്ങളും നേരിടുന്ന ശോഷണം. നദിയെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങളുടെ ദുരിതങ്ങൾ, കയ്യേറ്റങ്ങൾ, തുടങ്ങിയവ പഠന വിധേയമാകും.
(കോർപറേഷൻ പരിധിയിലെ പുഴ നികത്തിയുള്ള റോഡ് നിർമ്മാണം. ചിതം 22 ജൂൺ 2020 )
നാല് ഘട്ടങ്ങളിലായാണ് യാത്ര നടക്കുക. ചൊവ്വാഴ്ച കോതി മുതൽ കടുപ്പിനിവരെയും തുടർന്ന് കടുപ്പിനി മുതൽ കുന്നത്ത്പാലം വരേയും മൂന്നാമത് കുന്നത്ത് പാലം മുതൽ കണ്ണം ചിന്നം പാലംവരെയും അവിടെനിന്ന് നടന്ന് വിവിധ നീർച്ചോലകൾ ഉദ്ഭവിക്കുന്ന ചെറുകുളത്തൂർ പ്രദേശങ്ങളുടെ സന്ദർശനവുമാണ് യാത്രയുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങളറിയാനായി
ടി.വി. രാജൻ, ജനറൽ സെക്രട്ടറി,
കേരള നദീസംരക്ഷണ സമിതി -യെ 9497307319 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.