പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ബൈപാസിൽ അപകടം - ബൈക്ക് യാത്രികൻ്റെ ജീവൻ പൊലിഞ്ഞു ...

ബൈപാസിൽ അപകടം - ബൈക്ക് യാത്രികൻ്റെ ജീവൻ പൊലിഞ്ഞു ...
പാലാഴി
10 ഡിസംബർ 2021

വെള്ളിയാഴ്ച പുലർച്ചെ  2. 15 മണിയോടെ പാലാഴി Hi-lite മാളിന് മുൻവശത്തുണ്ടായ അപകടത്തിൽ 23 കാരന് ജീവൻ നഷടമായി. 
ബൈക്ക് യാത്രക്കാരനായ അക്ഷയ് (23) s/o സജി  അശ്വതി നിവാസ്, മുഹമ്മ ആലപ്പുഴ-യാണ് മരണപ്പെട്ടത്.

കണ്ണൂരിലേക്ക് ചരക്കുമായി പോകുന്ന KL 41 C 3520 നമ്പർ ലോറിയും  ഇതേ ദിശയിൽ പോകുന്ന KL 32 B 2262 നമ്പർ മോട്ടോർ സൈക്കിളുമാണ് അപകടത്തിൽപെട്ടത്. പോലീസ് എത്തിയാണ് അക്ഷയിനെ മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയത്.

പന്തീരങ്കാവിന് സമീപം പ്രവർത്തിക്കുന്ന ഡക്കാത്ത് ലോൺ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അക്ഷയ്  രാത്രി വൈകി കോട്ടൂളിയിലെ താമസ സ്ഥലത്തേക്ക് പോകവേയാണ് അപകടത്തിൽ പെട്ടത്.
സഹപ്രവർത്തകനായ അനൂപിൻ്റെ പരാതിയിൽ പന്തീരങ്കാവ് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈകുന്നേരത്തോടെ ന ബന്ധുക്കളെത്തി മൃദദേഹം നാട്ടിലേക്ക് കൊണ്ടുപോയി.


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now