പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കെ.എസ്.ആർ.ടി.സി.ബസ്സിടിച്ച് കാൽനട യാത്രികന് ദാരുണാന്ത്യം...

കെ.എസ്.ആർ.ടി.സി.ബസ്സിടിച്ച് കാൽനട യാത്രികന് ദാരുണാന്ത്യം...


പാലാഴി
14 ഡിസംബർ 2021 

കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച്  കാക്കൂർ പി.സി.പാലം മേലേ പുതിയേടത്ത് കൃഷ്ണദാസ് (58) മരിച്ചു. നാഷണൽ ഹൈവേ 66 ൽ
പാലാഴി ഹൈലൈറ്റ് ജംഗ്ഷനിൽ ചൊവ്വാഴ്ച രാവിലെ 7.15 നാണ് അപകടമുണ്ടായത്. 
ഹൈലൈറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായ കൃഷ്ണദാസ് (58) ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി.മിന്നൽ സർവീസ് ബസ്സാണ് ഇടിച്ചത്. 
ഉടൻ മെഡിക്കൽ കോളജ് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹം ഹൈലൈറ്റിൽ ജോലിക്കെത്തിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.
ഈ മാസം 10ന് പുലർച്ചെ ബൈക്ക് യാത്രികൻ അക്ഷയ് അപകടത്തിൽ പെട്ട് മരിച്ചതും ഇവിടെ തന്നെയാണ്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now