പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഒമിക്രോൺ എണ്ണം കൂടുന്നു... വേണം അതീവ ജാഗ്രത...

ഒമിക്രോൺ എണ്ണം കൂടുന്നു... വേണം അതീവ ജാഗ്രത...
തിരുവനന്തപുരം
15 ഡിസംബർ 2021

സംസ്ഥാനത്ത് നാലുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ സ്ഥിരീകരിച്ച ഒമിക്രോൺ ബാധിതരുടെ എണ്ണം 5 ആയി ഉയർന്നു. കൊച്ചിയിൽ മൂന്നും തിരുവനന്തപുരത്ത് 22 വയസ്സുള്ള പെൺകുട്ടിക്കുമാണ് ഇന്ന് രോഗബാധ കണ്ടെത്തിയത്. കൊച്ചിയിൽ രോഗം സ്ഥിരീകരിച്ചത് നേരത്തെ രോഗബാധിതനായ ആളുടെ ബന്ധുക്കൾക്കാണ്. ഒമിക്രോൺ വകഭേദം കൂടി വരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണിതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. അതിവ്യാപനശേഷിയുള്ള 
വകദേദമായതിനാൽ സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തി ഐസൊലോറ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 
( മാസ്ക് പോലും ധരിക്കാതെ റോഡ് പണിയിൽ ഏർപ്പെട്ടിരിക്കുന്നവർ. പന്തീരങ്കാവിൽ നിന്നും 13 ഡിസംബർ 2021 ന് പകർത്തിയത്)

അതേ സമയം ഇന്ന്  കോവിഡ്  സ്ഥീരീകരിച്ചവരുടെ എണ്ണം 4000ത്തിന് മുകളിലാണ്. സ്കൂളിൻ്റെ പൂർണതോതിലുള്ള പ്രവർത്തിയുടെ കാര്യം ഒഴികെ മറ്റ് വിവിധ തലങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ
ഇളവുകൾ നൽകിയ സാഹചര്യമാണ് നിലവിൽ ഉള്ളത്. എന്നാൽ അതിന് മുമ്പ് തന്നെ മാസ്ക് ഒഴികെയുള്ള നിയന്ത്രണങ്ങൾ ഒന്നും തന്നെ പാലിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. എന്തായാലും മറ്റിതര സംസ്ഥാനങ്ങളിലും ഒമിക്രോൺ ബാതിതരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യമാണ് ഉള്ളത്.
വരും ദിവസങ്ങൾ കൂടുതൽ ജാഗ്രത വേണ്ടി വരുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now