പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ജലജന്യ രോഗ പകർച്ചക്ക് തടയിടാൻ ഓപ്പറേഷൻ വിബ്രിയോ... ബേപ്പൂരിൽ പ്രവർത്തനങ്ങൾ സജീവം.

ജലജന്യ രോഗ പകർച്ചക്ക് തടയിടാൻ  ഓപ്പറേഷൻ വിബ്രിയോ... ബേപ്പൂരിൽ പ്രവർത്തനങ്ങൾ സജീവം.

ബേപ്പൂർ
17 ഡിസംബർ 2021
ജലജന്യരോഗ പകർച്ചക്ക് തടയിടാൻ കോഴിക്കോട് ജില്ലാ ആരോഗ്യ വിഭാഗം  പുതുതായി ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ""ഓപ്പറേഷൻ വിബ്രിയോ ".
 
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോളറ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കുടിവെള്ള സ്രോതസുകൾ അണുമുക്തമാക്കുന്ന പദ്ധതിക്ക് ഈ പേര് നൽകിയത്. 
ഈ മാസം 26 മുതൽ  ബേപ്പൂർ വാട്ടർ ഫെസ്റ്റ് നടക്കുന്ന സാഹചര്യം കൂടി പരിഗണിച്ച്  ജലസ്രോതസുകൾ അണു മുക്തമാക്കുന്ന പ്രവർത്തനങ്ങൾ  പദ്ധതിയുടെ  ഭാഗമായി തുടങ്ങിക്കഴിഞ്ഞു.  ഡിസംബർ 15 നാണ് പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ആദ്യ ദിനത്തിൽ ബേപ്പൂർ പോർട്ട് ഓഫീസ് പരിധിയിലെ കുടിവെള്ള സ്രോതസ്സുകളായ അഞ്ചു കിണറുകൾ ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ.എ.കെ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനൂപ്.വി , സുമിത്ത്.വി എന്നിവരുടെ നേതൃത്വത്തിൽ ക്ളോറിനേഷൻ നടത്തി.
 ബേപ്പൂരിലെ കടിവെള്ള സ്രോതസ്സുകൾ അണു മുക്തമാകുന്ന പ്രവർത്തനങ്ങൾ തുടരുകയാണെന്നും ആരോഗ്യ 
സംരക്ഷണം ഉറപ്പു വരുത്താൻ ഭക്ഷണ, കുടിവെള്ള, ശുചിത്വ ശീലങ്ങൾ സാധാരണക്കാരിൽ എത്തിക്കാൻ വേണ്ടിയുള്ള  ബോധവൽക്കരണ, ശീലവൽക്കരണ  പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.
ഡിവിഷൻ കൗൺസിലർ ഗിരിജ ടീച്ചർ
പദ്ധതി പ്രവർത്തനം ഉത്ഘാടനം ചെയ്തു. വാർഫ് സൂപ്പർവൈസർ സൂസ്സൻ. ടി.ആർ ,  സുരേഷ്. പി.വി ,  ദിജിലേഷ്. കെ, സർജാസ്,  ശ്രീധരൻ. ആർ.എൻ, വിജേഷ്.എൻ.വി എന്നിവർ സംബന്ധിച്ചു. 

 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now