പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഈരാട്ട് കുന്നിൽ കുന്നിടിക്കൽ...

ഈരാട്ട് കുന്നിൽ കുന്നിടിക്കൽ...
പന്തീരാങ്കാവ്
1 ഡിസംബർ 2021

പന്തീരാങ്കാവിന് സമീപം ഇരാട്ട് കുന്നിൽ മണ്ണിടിച്ചുകൂട്ടിയിട്ടത് താഴെ ഭാഗങ്ങളിലെ വീടുകൾക്ക് ഭീഷണിയാകുന്നു. കനത്ത മഴയിൽ മണ്ണ് ഒന്നാകെ താഴോട്ട് ഒഴുകി പറമ്പുകളിലും വീട്ടുമുറ്റത്തും നീർച്ചാലുകളിലും കെട്ടി കിടക്കുകയാണ്. കുന്നിൻ്റെ വളരെ ചെരിവുള്ള ഭാഗമാണ് ഇടിച്ചു നിരത്തിയിട്ടുള്ളത്. റോഡരികിലുള്ള വീടുകൾക്ക് പിറകിൽ നിന്ന് ഏതാണ്ട് 15 അടിയോളം താഴ്ച്ചയിൽ മണ്ണിടിച്ചുനീക്കിയിട്ടുമുണ്ട്.


 അനുദിനം മഴ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ ഇവിടെ നടക്കുന്ന കുന്ന് ഇടിച്ച് നിരത്തൽ ദുരന്തങ്ങൾ വിളിച്ചു വരുത്തുന്നതാണ്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now